പാരീസ്: ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ലോക മൂന്നാം നമ്പറായ റോജര്‍ ഫെഡറനെ തോല്‍പ്പിച്ചു. ഇത് 12-ാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്്.നേരിട്ടുളള സെറ്റുകള്‍ക്കാണ് നദാല്‍ ജയിച്ചുകയറിയത്. സ്‌കോര്‍: 6-3, 6-4, 6-2.
ലോക ഒന്നാം നമ്പര്‍ ദ്യോക്കോവിച്ചും ഡൊമിനിക് തീമും തമ്മിലുള്ള സെമിഫൈനലിലെ വിജയിയെയാണ് നദാല്‍ ഫൈനലില്‍ നേരിടുക. ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തിനായി ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും ചെക്കിന്റെ കൗമാരതാരം മാര്‍കേറ്റ വോണ്‍ഡ്രൗസോവയും ഇന്ന് ഏറ്റുമുട്ടും.
അമേരിക്കയുടെ കൗമാരതാരം അമന്ദ അനിസിമോവയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് ആഷ്്‌ലി ബാര്‍ട്ടി ഫൈനലിലെത്തിയത്. സെമിയില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ആഷ്‌ലി ജയിച്ചുകയറിയത്. സ്‌കോര്‍ 6-7(4), 6-3, 6-3. 2010 ല്‍ സാം സ്‌റ്റോസുറിനുശേഷം ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ താരമാണ് ആഷ്‌ലി.
സീഡ്‌ചെയ്യാപ്പെടാത്ത മാര്‍കേറ്റ സെമിയില്‍ 26-ാം സീഡായ യോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക അട്ടിമറിച്ചു. സ്‌കോര്‍ 7-5, 7-6.
















