ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. കാര്‍ഡിഫില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശുമായി മാറ്റുരയ്‌ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് ടാന്‍ടണില്‍ തുടങ്ങുന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അവര്‍ രണ്ടാമത്തെ പോരാട്ടത്തില്‍ പാക്കിസ്ഥാനോട് തോറ്റു. ബംഗ്ലാദേശിനെ വീഴ്‌ത്തി വിണ്ടും വിജയ ട്രാക്കില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്.
രണ്ട് മത്സരങ്ങള്‍ കളിച്ച ബംഗ്ലാദേശ് ഒന്നില്‍ തോറ്റു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. രണ്ട് മത്സരങ്ങളിലും വിജയിച്ച് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത നില്‍ക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. ശ്രീലങ്കയേയും ബംഗ്ലാദേശിനെയുമാണ് അവര്‍ തോല്‍പ്പിച്ചത്. അതേസമയം അഫ്ഗാനിസ്ഥാന്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് അവരെ തോല്‍പ്പിച്ചത്.
















