Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹിത്തിന്റെ ഇന്നിങ്സ് സ്പെഷ്യലായിരുന്നു, ടീം ഇന്ത്യ ശക്തരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു: വിരാട് കോലി,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 03:04 pm IST
in Sports

 സതാംപ്ടണ്‍:രോഹിത്തിന്റെ ഇന്നിങ്സ് സ്പെഷ്യലായിരുന്നുവെന്ന്   ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു കോലി.. രോഹിത് ശര്‍മ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ജസ്പ്രീത് ബൂമ്രയും യൂസ്വേന്ദ്ര ചാഹലും അതിമനോഹരമായി പന്തെറിഞ്ഞു.

ഹാഷിം അംല അങ്ങനെ പുറത്താവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.  ക്വിന്റണ്‍ ഡി കോക്കിന്റെ ക്യാച്ച് കൈയിലൊതുക്കിയ ശേഷം 15 മിനിറ്റോളും ഉള്ളം കൈയില്‍ വേദനയായിരുന്നു. അത്രത്തോളം പേസുണ്ടായിരുന്നു ബുംറ എറിഞ്ഞ ആ പന്തിന്. ആദ്യജയം എപ്പോഴും പ്രധാനപ്പെട്ടതാണ്. 

രോഹിത്തിനൊപ്പം കെ.എല്‍ രാഹുലും മനോഹരമായി കളിച്ചു. തുടര്‍ന്നെത്തിയ എം.എസ് ധോണിയും പക്വത കാണിച്ചു. ടീം ഇന്ത്യ ശക്തരാണെന്ന് ഒരുക്കില്‍കൂടി തെളിയിച്ചു. കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യമത്സരമെത്തിയത്. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കായിരുന്നു സതാംപ്ടണിലേതെന്ന് വിരാട് കോലി പറഞ്ഞു.

രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ലോകകപ്പില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്കെതിരെ ആറ് വിക്കറ്റിന്റെ ജയത്തുടക്കമാണ് ലഭിച്ചത്. ഈ ലോകകപ്പിലെ  ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിച്ച രോഹിത്, 122 റണ്‍സുമായി പുറത്താകാതെനിന്നു. 144 പന്തില്‍ 13 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. 

 കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 227 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ പതിവു വേഗവും താളവും കണ്ടെത്താനായില്ലെങ്കിലും ഇന്ത്യ ലക്ഷ്യം കൈവിട്ടില്ല. ഒരറ്റത്തു നങ്കൂരമിട്ടു കളിച്ച രോഹിത് ശര്‍മയുടെ 23-ാം ഏകദിന സെഞ്ചുറിക്കരുത്തില്‍ 15 പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ വിജയത്തിലെത്തി. ബോളിങ്ങില്‍ നാലു വിക്കറ്റുമായി ഇന്ത്യന്‍ ആക്രമണത്തിന്റെ കുന്തമുനയായ യുസ്‌വേന്ദ്ര ചാഹലിനും നല്‍കാം, കയ്യടി. രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. ഏകദിനത്തിലെ 23ാം സെഞ്ചുറി കുറിച്ച രോഹിത് ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലിയെ മറികടന്നു. ഇന്ത്യയ്‌ക്കായി 22 സെഞ്ചുറികളാണ് ഏകദിനത്തില്‍ ഗാംഗുലിയുടെ സമ്പാദ്യം. രോഹിത്തിനു മുന്നില്‍ ഇനിയുള്ളത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (49), വിരാട് കോഹ്‌ലി (41) എന്നിവര്‍ മാത്രം. റണ്‍ചേസിങ്ങില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമായും രോഹിത് മാറി. ചേസിങ്ങില്‍ 11 സെഞ്ചുറിയുള്ള ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷന്റെ റെക്കോര്‍ഡിന് ഒപ്പമാണ് രോഹിത്. മുന്നില്‍ വിരാട് കോഹ്‌ലി (25), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (17), ക്രിസ് ഗെയ്ല്‍ (12) എന്നിവര്‍.സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്‌ക്ക് രോഹിത്തിന്റെ കരുതലോടെയുള്ള ഇന്നിങ്‌സാണ് വിജയമെത്തിച്ചത്. ്. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം 41 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് തകര്‍ച്ച ഒഴിവാക്കിയ രോഹിത്, മൂന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 85 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് ഇന്നിങ്‌സിന് അടിസ്ഥാനമിട്ടു. പിന്നാലെ ധോണിയെ കൂട്ടുപിടിച്ച് 74 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ വിജയതീരത്തെത്തിച്ചു. ഒടുവില്‍ പാണ്ഡ്യയ്‌ക്കൊപ്പം വിജയവും

. ദക്ഷിണാഫ്രിക്കയ്‌ക്കായി കഗീസോ റബാദ രണ്ടും ക്രിസ് മോറിസ്, ആന്‍ഡില്‍ പെഹലൂക്വായോ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയെ, എട്ടാം വിക്കറ്റില്‍ ക്രിസ് മോറിസ്  കഗീസോ റബാദ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 66 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കായി യുസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി.34 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റബാദ 35 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 31 റണ്‍സുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് ആന്‍ഡില്‍ പെഹ്ലൂക്വായോയുടെ (61 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 34) പ്രകടനവും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി (54 പന്തില്‍ 38), വാന്‍ഡര്‍ ഡ്യൂസന്‍ (37 പന്തില്‍ 22), ഡേവിഡ് മില്ലര്‍ (40 പന്തില്‍ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒന്‍പതു പന്തില്‍ ആറ്), ക്വിന്റണ്‍ ഡികോക്ക് (17 പന്തില്‍ 10), ജീന്‍പോള്‍ ഡുമിനി (11 പന്തില്‍ മൂന്ന്), ഇമ്രാന്‍ താഹിര്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി

ഇംഗ്ലണ്ട് ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മല്‍സരവും തോറ്റ ദക്ഷിണാഫ്രിക്കയുടെ നില കൂടുതല്‍ പരുങ്ങലിലായി. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും രണ്ടാം മല്‍സരത്തില്‍ ബംഗ്ലദേശിനോടുമാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ആദ്യമത്സരത്തില്‍ ശക്തരെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയക്ക് അടുത്തകളിയില്‍ ആസ്‌ട്രേലിയയെ നേരിടാം

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

India

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

India

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

India

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

India

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.