കാര്‍ഡിഫ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക മഴമൂലം കളി നിര്‍ത്തിവയ്‌ക്കുമ്പോള്‍ 33 ഓവറില്‍ എട്ട് വിക്കറ്റിന് 182 റണ്‍സ് എടുത്തിട്ടുണ്ട്.
ഓപ്പണര്‍ കുശാല്‍ പെരേരയുടെ അര്‍ധ സെഞ്ചുറിയാണ് ശ്രീലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. പെരേര 81 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 78 റണ്‍സ് കുറിച്ചു. സ്പിന്നര്‍ റാഷീദ് ഖാന് വിക്കറ്റ് സമ്മാനിച്ചാണ് പെരേര മടങ്ങിയത്.
ആദ്യ വിക്കറ്റില്‍ കരുണരത്‌നയ്‌ക്കൊപ്പം കുശാല്‍ പെരേര 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കരുണ രത്‌ന 30 റണ്‍സ് എടുത്തു. രണ്ടാം വിക്കറ്റില്‍ തിരിമാനെയും കുശാലും 52 റണ്‍സ് നേടി. 25 റണ്‍സുമായി തിരിമാനെ പുറത്തായതോടെ ശ്രീലങ്കയുടെ തകര്‍ച്ച തുടങ്ങി.
സ്പിന്നര്‍ മുഹമ്മദ് നബിയാണ് ശ്രീലങ്കയെ തകര്‍ത്തത്്. ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സിന് നാല് വിക്കറ്റുകള്‍ നബി പോക്കറ്റിലാക്കി. 22-ാം ഓവറില്‍ നബി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. തിരിമാനെ ,കുശാല്‍ മെന്‍ഡിസ് (2),ഏയ്ഞ്ചലോ മാത്യൂസ് (0) എന്നിവരെയാണ് നബി പുറത്താക്കിയത്.
മഴമൂലം കളി നിര്‍ത്തിവയ്‌ക്കുമ്പോള്‍ ലക്മല്‍ (2), മലിംഗ (0) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയാണ്.
നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കകയായിരുന്നു.
സ്‌കോര്‍ബോര്‍ഡ്്
ശ്രീലങ്ക: കരുണരത്‌ന സി നജീബുളള ബി മുഹമ്മദ് നബി 30, കുശാല്‍ പെരേര സി മുഹമ്മദ് ഷഹ്‌സാദ് ബി റഷീദ് ഖാന്‍ 78, തിരിമാനെ ബി മുഹമ്മദ് നബി 25, മെന്‍ഡിസ് സി റഹ് മത്ത്് ഷാ ബി മുഹമ്മദ് നബി 2, മാത്യൂസ് റി റഹ് മത്ത ഷാ ബി മുഹമ്മദ് നബി 0, ഡിസില്‍വ സി മുഹമ്മദ് ഷഹ്‌സാദ് ബി ഹമീദ് ഹസന്‍0, പെരേര റണ്‍ ഔട്ട് 2, ഉദാന ബി ദൗലത്ത് സന്ദ്രാന്‍ 10, ലക്മല്‍ നോട്ടൗട്ട് 2, മലിംഗ നോ്ട്ടൗട്ട് 0, എക്‌സ്ട്രാസ് 33, ആകെ 33 ഓവറില്‍ എട്ട് വിക്കറ്റിന് 182.
















