രോഗദേവതകളിലൊന്നാണ് വസൂരിമാല. ദൈവകോപത്താല്‍ രോഗങ്ങളുണ്ടാകുന്നു എന്ന മതബോധത്തിലധിഷ്ഠിതമാണ് ഈ തെയ്യത്തിന്റെ സങ്കല്പം. ഇതനുസരിച്ച് രോഗശമനവും ദൈവത്തെ ആശ്രയിച്ചാണ്. വസൂരിമാല വസൂരിരോഗം വിതയ്ക്കുന്നു.
അതേസമയം, വസൂരിമാല തെയ്യം ഐശ്വര്യവരദായിനി കൂടിയാണ്. ദാരികാസുരന്റെ ഭാര്യയായ മനോദരിയാണ് വസൂരിമാലയായി മാറിയതെന്നാണ് കഥ. ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷനാക്കിയ മനോദരിക്ക് ശിവന് വരമായി നല്‍കിയത് തന്റെ ശരീരത്തിലെ വിയര്‍പ്പുതുള്ളികളാണ്. ശിവനില്‍ നിന്ന് ലഭിച്ച വിയര്‍പ്പ് തുള്ളികള്‍ തന്റെ ഭര്‍ത്താവായ ദാരികനെ വധിച്ച കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോള്‍ കാളിക്ക് മേലാസകലം കുരിപ്പ് (വസൂരി) വന്നു.
കോപാകുലയായ കാളി മനോദരിയുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദാസിയാക്കി മാറ്റുകയും ചെയ്തു. വസൂരിമാല എന്ന പേരില്‍ രോഗം വിതയ്ക്കുന്ന ദേവതയായി ഭൂമിയിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: