ബെംഗളൂരു: ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളും അവയുടെ വിവിപാറ്റ് വഴി ലഭിച്ച രസീതുകളും തമ്മില്‍ ഒരൊറ്റയിടത്തു പോലും വ്യത്യാസമുണ്ടായിരുന്നില്ലെന്ന് യന്ത്രങ്ങളുടെ നിര്‍മാതാക്കളായ ഭാരത് ഹെവി ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (െഭല്‍) സിഎംഡി എം.വി. ഗൗതമ വെളിപ്പെടുത്തി. വിവിപാറ്റുകളും വോട്ടുകളും തമ്മില്‍ താരതമ്യം ചെയ്തു കഴിഞ്ഞു. പരിശോധിച്ച ഒരൊറ്റയിടത്തു പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടിങ്ങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തുക അസാധ്യമാണ്. ഇക്കാര്യം മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കൃത്യമായി അറിയാവുന്ന കാര്യവുമാണ്. വോട്ടിങ്ങ് യന്ത്രങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇതോടെ അടങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറികള്‍ ഇല്ലാതാക്കുകയാണ് യന്ത്രങ്ങള്‍ ചെയ്യുന്നത്.
അട്ടിമറികള്‍ നടത്തിയാല്‍ അത് കണ്ടെത്താനും കഴിയും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ അട്ടിമറി നടന്നാലും കണ്ടെത്താനോ തടയാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും യന്ത്രങ്ങളെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് 45 ദിവസം വരെ കോടതിയേയോ തെര. കമ്മീഷനെയോ സമീപിക്കാം. എല്ലാ യന്ത്രങ്ങളും സുരക്ഷിതമായി 45 ദിവസംവരെ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളും വിവിപാറ്റുകളും തമ്മില്‍ ചേര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്നും 50 ശതമാനം ബൂത്തുകളിലും പരിശോധന വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
















