ലക്‌നൗ : കാബിനറ്റ് യോഗങ്ങളിലുള്‍പ്പെടെ ഔദ്യോഗിക സമ്മേളനങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ നിന്ന് മന്ത്രിമാരുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം.
മന്ത്രിസഭാ യോഗങ്ങളിലും മറ്റും ചര്‍ച്ചയാകുന്ന വിഷയങ്ങളെ കുറിച്ച് എല്ലാ മന്ത്രിമാരും വ്യക്തമായി അറിഞ്ഞിരിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ ശ്രദ്ധ വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. മീറ്റിംഗിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു .
നേരത്തെ ക്യാബിനറ്റ് മീറ്റിംഗുകളിലടക്കം ഫോണ്‍ സൈലന്റ് മോഡിലിട്ടും സ്വിച്ച്ഡ് ഓഫ് ചെയ്തും മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഇനി മുതല്‍ മീറ്റിങ്ങുകള്‍ക്ക് കയറുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ കൊടുക്കണം പകരം ലഭിക്കുന്ന ടോക്കണുകള്‍ മീറ്റിംഗ് അവസാനിച്ച ശേഷം തിരികെ നല്‍കി ഫോണുകള്‍ വാങ്ങാം.
















