കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ചെന്നാരോപിച്ച് പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസില്‍ ഭട്പരയിലൂടെ മമതാ ബാനര്‍ജിയുടെ കാര്‍ വ്യാഴാഴ്ച കടന്നുപോയപ്പോഴായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്ന് രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. ജയ് ശ്രീറാം വിളിക്കുന്നവരുടെ പേര് എഴുതിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇവരില്‍ പത്ത് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ബംഗാളിന് പുറത്തുനിന്ന് എത്തിയ ചിലരാണ് ജയ് ശ്രീറാം വിളിക്കുന്നതെന്ന് മമതയുടെ ആരോപണം. നിങ്ങളുടെ എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും നടപടിയെടുക്കുമെന്നും മമത ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്.
















