അള്ളടം നാട്ടിലേക്ക് നീങ്ങിയ കോലത്തിരിയുടെ പടയെ കാത്ത ക്ഷേത്രപാലനും വൈരാജാതനും ബാലുശ്ശേരി വേട്ടക്കൊരുമകനും കൂടി തെക്കന്‍ കൊല്ലത്ത് (പന്തലായനികൊല്ലം) പട്ടുവാണിഭതെരുവില് വട്ടാലിന് മുരട്ട് വെച്ച് ഒത്തുചേര്‍ന്നു. പിന്നെയും സഞ്ചരിച്ച് അവര്‍ പയ്യന്നൂര്പെരുമാളുടെ സാന്നിധിയിലെത്തി.
പയ്യന്നുരമ്പലത്തിന്റെ പടിഞ്ഞാറെ അരയാല്‍ ചുവട്ടില്‍ മൂന്ന് വ്യാഴവട്ടക്കാലം അവര്‍ തപസ്സിരുന്നിട്ടും അറുമുഖന് പ്രത്യക്ഷപെട്ടില്ല. ഈ കുട്ടികളുടെ തപസ്സ് കണ്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അടിച്ചു തളിക്കാരിയായ അമ്മയുടെ മനസ്സ് വേദനിച്ചു. വര്‍ഷങ്ങളായി അവര്‍ ഈ കൊടുംതപസ്സ് കാണുന്നു.
‘മൂന്ന് ബാല്യക്കാര് പിള്ളേര് നിന്റെ അരയാല്ത്തറമേല് എത്ര കാലായി… ഇത് കാണാന്‍ നിനക്ക് കണ്ണില്ലേ പെരുമാളേ’ എന്നിങ്ങനെ ക്ഷേത്ര നടയില്‍ നിന്ന് കോപതാപങ്ങളോടെ ആയമ്മ പെരുമാളെ ശകരിച്ചുവത്രെ. പിന്നെ ഒട്ടും താമസിച്ചില്ല. ഉടന്‍ സുബ്രഹ്മണ്യസ്വാമി മൂവര്‍ക്കും പ്രത്യക്ഷനായി.
അള്ളടം നാട് പരിപാലിക്കാന്‍ പെരുമാള്‍ ക്ഷേത്രപാലനെ ചുമതലപ്പെടുത്തി. ക്ഷേത്രപാലന് ആയമ്മയോടുണ്ടായ സ്നേഹബഹുമാനം മൂലം മരണശേഷം അവര്‍ ഭഗവതിയായി ആരാധിക്കപ്പെട്ടു. നടയില്‍ പോതി എന്ന പേരില്‍ മടിയന്‍ കൂലോത്ത് കെട്ടിയാടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: