ന്യൂദല്‍ഹി : സത്യപ്രതിജ്ഞ ദിവസവും ഔദ്യോഗിക കാര്യങ്ങളില്‍ വിട്ടു വീഴ്‌ച്ചയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്‌ക്ക് എത്തിയ കിര്‍ഗിസ്ഥാന്‍ പ്രധാനമന്ത്രി സൂരണ്‍ബേ ജെന്‍ബികോവുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. രണ്ട് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരുപോലെ ഗുണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ഇരു നേതാക്കളും നടത്തിയത്.
ലോക നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിലെത്തിയത് കൂടുതല്‍ വിശേഷമുള്ളതാക്കി മാറ്റിയെന്നും അവരെ ഇന്ത്യ പ്രത്യേകം ബഹുമാനിക്കുന്നുവെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മ്യിന്‍ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ സെറിങ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
തായ്‌ലന്‍ഡില്‍ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂന്റാചും ബിംസ്‌റ്റെക് രാജ്യങ്ങള്‍ക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നാത്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോന്‍ബേ ജീന്‍ബെകോവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















