കാബൂള്‍ : അഫാഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷെല്‍ ഫഹിം നാഷണല്‍ ഡിഫെന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പരിശീലന കേന്ദ്ര കവാടത്തിനു മുന്നില്‍ സൈനിക കേഡറ്റുകള്‍ പുറത്തേയ്‌ക്ക് ഇറങ്ങുന്നതിനിടെ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ അഫ്ഗാന്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















