മുംബൈ: ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ ഭീകരരെന്ന് സംശയിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷെറഫും എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്യാനെത്തിയ അര്‍ബാസ് ഖാനും. ബല്‍റാം ഗിന്‍വാലയുമാണ് ഇത്തരത്തില്‍ അറസ്റ്റിലായത്. ഭീകരരുടെ വേഷത്തിലായിരുന്നു ഇരുവരും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. മേക്കപ്പും വേഷവും അഴിക്കാതെ തന്നെ ഒന്നു പുക വിടാനായി സിഗററ്റ് വാങ്ങാനായി സെറ്റില്‍ നിന്നും പുറത്തിറങ്ങിയതാണ് ഇരുവരും.
മേക്കപ്പോടെ ഇവരെ കണ്ടതോടെ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഏഴ് സ്റ്റേഷനുകളിലെ പോലീസ് സേനയും തീര സംരക്ഷണ സേനയും സംയുക്തമായി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഇരുവരേയും പിടികൂടിയത്. ജനങ്ങള്‍ക്കിടയിലും പരിഭ്രാന്തി പരത്തി ഇരുവരും അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഇവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരാണെന്ന് പോലീസ് തിരിച്ചറിയുന്നത്.
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെഡിയുണ്ടകള്‍ നിറച്ച ജാക്കറ്റുമെല്ലാധം ധരിച്ച് ഒരു വാനിലാണ് അര്‍ബാസും, ബല്‍റാമും സിഗരറ്റ് വാങ്ങാനെത്തിയത്. ഇതോടെയാണ് ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായത്. പ്രദേശത്തെ സെക്യൂരിറ്റി ഗാര്‍ഡാണ് ആദ്യം ഇരുവരേയും കണ്ട് പോലീസില്‍ അറിയിക്കുന്നത്. ബലാകോട് വ്യോമാക്രമണത്തിനുള്ള പ്രതികാരമാണെന്നാണ് ആദ്യം സംശയിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
തങ്ങള്‍ സിനിമാക്കാരാണെന്ന് ഇരുവരും പറഞ്ഞെങ്കിലും ആദ്യം പോലീസ് അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസ്സിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പോലീസ് വിട്ടയച്ചത്.അതേസമയം ചെറിയൊരു ഭീകരാന്തരീക്ഷം ഉണ്ടായെങ്കിലും മുംബൈ പോലീസിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് ബോധ്യപ്പെടാന്‍ സംഭവം സഹായിച്ചെന്നാണ് പോലീസിന്റെ പക്ഷം.
















