ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ സൈനിക കേന്ദ്രത്തിനു സമീപം സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ രണ്ടു പേര്‍ പിടിയില്‍. രത്‌നുചാകലിലെ സൈനിക കേന്ദ്രത്തിനു സമീപം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരാണ് പിടിയിലായത്.
കത്വ സ്വദേശി മുഷ്താഖ് അഹമ്മദ്, രജൗറി സ്വദേശി നസീം അക്തര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷാസേന വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ കുല്‍ഗാം ജില്ലയിലെ മുഹമ്മദ്‌പോര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
















