Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കൊമ്പിന്റെ തമ്പുരാന് ഇന്ന് ശതാഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2019, 05:26 pm IST
in Local News

രാജനഗരിയായ കൊച്ചിക്കും പൂരനഗരമായ തൃശൂരിനുമിടയില്‍ ആലുവ തുരുത്തിശ്ശേരിയില്‍ പിറന്ന വാദന വൈഭവം അപ്പു ആശാന് ഇന്ന് ശതാഭിഷേകം. എടയാക്കുടി നാരായണന്‍ നായരുടെയും കോച്ചേരി ജാനകിയമ്മയുടെയും മകനായി പിറന്ന അച്യുതന്‍ നായര്‍ കൊമ്പുവാദനത്തില്‍ കീര്‍ത്തിമാനായി, അപ്പു ആശാനായി. ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ട നിറവ്; ഒപ്പം കൊമ്പ് വാദനരംഗത്ത് സപ്തതിയുടെ ചാരിതാര്‍ത്ഥ്യവും.

ചെങ്ങമനാട് ക്ഷേത്ര അടിയന്തിരക്കാരനായിരുന്ന അച്ഛനില്‍ നിന്ന്‌കൊമ്പിലെ ബാലപാഠം. പത്താം വയസില്‍ ചെങ്ങമനാട്ടപ്പന്റെ ശീവേലികള്‍ക്ക് കൊമ്പൂതിത്തുടങ്ങിയ കലാജീവിതം. പിന്നീട് വൈപ്പിന്‍ രാമന്‍നായര്‍ക്ക് ശിഷ്യപ്പെട്ടു; അതുവഴി പൂരപ്പറമ്പുകള്‍ പരിചയപ്പെട്ടു. അങ്ങനെയാണ് കുഴൂര്‍ നാരായണമാരാര്‍ എന്ന പഞ്ചവാദ്യകുലപതി അപ്പു ആശാനെ കണ്ടെത്തുന്നത്. പിന്നീട് ആറ് പതിറ്റാണ്ടോളം പഞ്ചവാദ്യവേദികളില്‍ ആചാര്യന്റെ തിമിലയും ആശാന്റെ കൊമ്പും താളവും നാദവുമായി. പഞ്ചവാദ്യത്തില്‍ ഇതിലേറെ സുദീര്‍ഘമായ മറ്റൊരു വാദ്യജോഡി വേറേയില്ല. 

ആസ്വാദകരെ ആനന്ദിപ്പിച്ചിരുന്ന മറ്റൊന്ന്, പൂര്‍ണത്രയീശ സന്നിധിയില്‍ നാലു പതിറ്റാണ്ടോളം തുടര്‍ന്ന അപ്പു ആശാനും മദ്ദളകേസരി കലാമണ്ഡലം ശങ്കരവാര്യര്‍ ആശാനും ചേര്‍ന്നുള്ള കൊമ്പ് പറ്റുകളും ചെങ്ങമനാട് ശങ്കരന്‍ എന്ന ശിഷ്യനും സകലകലാവല്ലഭനായിരുന്ന പാറക്കടവ് അപ്പുവുമായി ചേര്‍ന്ന് ഒട്ടേറെ അരങ്ങുകളില്‍ ഊതി നിറച്ച കൊമ്പു പറ്റുകളുമാണ്. ചെങ്ങമനാട് അപ്പു ആശാന്‍ ആകാശവാണിയിലൂടെ അവതരിപ്പിച്ച കൊമ്പ് പറ്റുകള്‍ ക്ഷേത്രചടങ്ങുകളില്‍ നിന്ന് അതിനെ സംഗീത പരിപാടിയാക്കി വളര്‍ത്തി.

അര്‍പ്പണബോധവും കഠിനപ്രയത്‌നവും ഈശ്വരാനുഗ്രഹവും ലളിതമായ ജീവിതശൈലിയുമാണ് ആശാന്റെ വിജയരഹസ്യം. നിത്യേന അതിരാവിലെ തുരുത്തിശ്ശേരി മുകുന്ദപുരം, കുമരംചിറ ദേവീക്ഷേത്രങ്ങളിലെ ദര്‍ശനവും പ്രദക്ഷിണവും ആശാന്റെ ദിനചര്യകള്‍. 

ശ്രീകുരുംബ വാഴും കൊടുങ്ങല്ലൂരിലാണ് അപ്പുനായര്‍ ആദ്യമായി കൊമ്പ് പ്രമാണം ഏറ്റെടുത്തത്. പിന്നീട് കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ പൂരങ്ങള്‍ക്കെല്ലാം അപ്പു ആശാന്‍ പഞ്ചാരിക്കും പാണ്ടിക്കും പഞ്ചവാദ്യത്തിനും നടുവില്‍ നിന്നു. പൂര്‍ണത്രയീശനു മുന്നില്‍ നാല്‍പ്പത് വര്‍ഷം, പാറമേക്കാവിലമ്മയ്‌ക്കു മുന്നില്‍ 34 വര്‍ഷം, പള്ളത്താംകുളങ്ങര ഇരുചേരുവാരങ്ങളിലുമായും നായരമ്പലത്തമ്മയ്‌ക്കു മുന്നിലും അനവധി വര്‍ഷങ്ങള്‍… 

വാദ്യകലയുടെ എല്ലാ മേഖലകളിലും നാടുകളിലും നിന്ന് അംഗീകാരം. കേരള സര്‍ക്കാരിന്റെ വാദ്യകലാകാരന്‍മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂര്‍ പുരസ്‌കാരം ഉള്‍പ്പെടെ. വീരശൃംഖലയും പല്ലാവൂര്‍ പുരസ്‌കാരവും ആദ്യമായി കൊമ്പ് എന്ന അകമ്പടിവാദ്യത്തെ തേടിയെത്തിയെത്തുന്നതും അപ്പു ആശാനിലൂടെയാണ്.

തുരുത്തിശ്ശേരി ഗ്രാമവും മേളവാദ്യ കലാകാരന്‍മാരും ആസ്വാദകസമിതിയും ചേര്‍ന്ന് ചെങ്ങമനാട് അപ്പു ആശാന്റെ ശതാഭിഷേക ചടങ്ങുകള്‍ വര്‍ണോജ്വലമാക്കുകയാണ്. ‘സഹസ്രേന്ദു ദീപ്തം’ എന്ന പേരില്‍ തുരുത്തിശ്ശേരി മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ഇന്ന് വിപുലമായ ആഘോഷപരിപാടികളാണ്. കേളി, ധ്വനിതരംഗം, പഞ്ചാരിമേളം, സമാദരണസദസ്, ശതാഭിഷേക സദ്യ, പഞ്ചവാദ്യം തുടങ്ങിയ ദിവസം മുഴുവന്‍ ആഘോഷം  കാലത്ത് ഒമ്പതിന് തുടങ്ങും. ഭാര്യ ചിറ്റേത്ത് രാജമ്മയും മക്കള്‍ പ്രസന്ന, ഹരിക്കുട്ടന്‍, സുശീല, രാജി, ബിന്ദു എന്നിവരും കുടുംബാംഗങ്ങളുമൊത്ത് ആഘോഷങ്ങള്‍ക്കെത്തുന്നവരെ സ്വീകരിക്കാനുണ്ടാകും.

ജയ്‌ഗോപാല്‍ എസ്. മേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.