ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹം ബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ
ഥല്ല് എന്ന വാക്കിനു ഭയമില്ലായ്മ എന്നും, വിവേകമില്ലാതെയുള്ള എടുത്തുചാട്ടം എന്നും അര്‍ത്ഥം പറയാം.വാപേശുക എന്നാല്‍, അനാവശ്യമായ വായാടിത്തം.വിവേകം വെടിഞ്ഞ് സാഹസപ്രവൃത്തികളിലേര്പ്പെടുകയും അതിനപ്പുറം മറ്റൊന്നും ആവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്നവരാണ് പലരും.ആവശ്യമില്ലാത്തിടത്തെല്ലാം കേറി ഇടപെട്ട്, വായില്‍തോന്നിയതെല്ലാം പറഞ്ഞ്, എല്ലായിടത്തും താന്‍പോരിമയും അഹന്തയും പ്രകടിപ്പിച്ച് വിഹരിക്കുന്നവരാണ് അക്കൂട്ടര്‍.അവരെയൊക്കെ സംഹരിക്കുന്ന ശക്തിയാണല്ലോ ഭഗവാനേ അവിടുന്ന്! ഹിരണ്യാക്ഷന്, ഹിരണ്യകശിപു,
രാവണന് തുടങ്ങി എത്രയോപേരെ അങ്ങ് നിഗ്രഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ലോകരക്ഷകനായ അങ്ങ്, എന്റെയുള്ളില്‍ അത്തരം ദുഷ്ടതകളൊന്നും തോന്നാതിരിക്കാന്‍ അനുഗ്രഹിക്കേണമേ!
ഹരിനാമമാഹാത്മ്യം-46
പ്രതികരിക്കാൻ ഇവിടെ എഴുതുക: