Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ പച്ചത്തുരുത്ത് എത്രകാലം

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 25, 2019, 05:09 am IST
in Vicharam

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മുതുമുത്തച്ഛനാണ് കോണ്‍ഗ്രസ്. 134 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കോണ്‍ഗ്രസ് അറുപതിലേറെ വര്‍ഷക്കാലം കേന്ദ്രഭരണത്തിലായിരുന്നു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും അടക്കിവാണവരും അവര്‍തന്നെ. പതിനേഴ് വര്‍ഷത്തോളം നെഹ്‌റുവും അത്രയും തന്നെ മകള്‍ ഇന്ദിരയും പ്രധാനമന്ത്രിയുമായി. ഇന്ദിരയുടെ മകന്‍ രാജീവും പ്രധാനമന്ത്രിയായി. 

നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കഠിനാധ്വാനം. എല്ലാം പാഴായി. പ്രധാനമന്ത്രിയാകാന്‍ മത്സരിച്ച ആള്‍ പ്രതിപക്ഷനേതാവെങ്കിലുമായില്ലെങ്കില്‍ അതില്‍പ്പരം നാണക്കേടുണ്ടോ? ആ നാണക്കേടും തലയിലേറ്റിയാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ നില്‍പ്പ്. ഉത്തര്‍പ്രദേശിലെ അമേഠി 48 വര്‍ഷമായി നെഹ്‌റു കുടുംബത്തിന് സ്വന്തമാണ്. പത്രികയും കൊടുത്ത് മുങ്ങിയാലും അന്നാട്ടുകാര്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കും. പക്ഷെ നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ സൗജന്യമായി വിജയം നേടാന്‍ കോണ്‍ഗ്രസിനാവില്ല. രാഹുലിനും പറ്റില്ല. അവിടെ തോല്‍വി ഉറപ്പായപ്പോഴാണ് വയനാട്ടിലേക്ക് പലായനം ചെയ്തത്. അവിടെ കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍ ജയിച്ചുകേറാനാവില്ല. മുസ്ലീം ലീഗിന്റെ ഏണിയില്‍ കയറി പൊക്കം കാണിക്കാനും പൊങ്ങച്ചം വിളമ്പാനും സാധിക്കുമെന്ന് ബോധ്യപ്പെട്ടു.

ജയിപ്പിച്ച് പകവീട്ടി മുസ്ലീം ലീഗ്

ലീഗിനെ ചത്തകുതിരയെന്ന് ആക്ഷേപിച്ച നെഹ്‌റുവിന്റെ കൊച്ചുമകനെ ജയിപ്പിച്ച് പകവീട്ടി മുസ്ലീം ലീഗ്. മുസ്ലീം ലീഗിന്റെയും വര്‍ഗീയ രാഷ്‌ട്രീയക്കാരുടെയും ബലത്തിലാണ് രാഹുല്‍ ഉള്‍പ്പെടെ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയത്. കോണ്‍ഗ്രസിന് രണ്ടക്ക സീറ്റില്‍ ജയിക്കാനായത് കേരളത്തില്‍ മാത്രമാണ്. മറ്റൊരിടത്തും പത്ത് സീറ്റ് തികച്ച് നേടാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ വിജയം സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം അതിനെ മിതമായ ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ ഉളുപ്പില്ലായ്‌മ എന്നേ പറയാന്‍ സാധിക്കൂ. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണത്രെ. രാജ്യത്തെ വിഭജിച്ച വര്‍ഗീയ കക്ഷിയാണ് മുസ്ലീം ലീഗ്. ലീഗിന്റെ ആവശ്യം അംഗീകരിച്ച് രാഷ്‌ട്രത്തെ വെട്ടിമുറിക്കുന്നതിന് ഒത്താശചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മതം ഒന്നാമത്. ബാക്കിയെല്ലാം പിന്നീട്, എന്നാണ് ലീഗിന്റെ സിദ്ധാന്തം. അതാണ് അവര്‍ക്ക് സെക്യുലര്‍. എല്ലാവരോടും തുല്യനീതി ആരോടുമില്ല പ്രീണനം എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി വര്‍ഗീയം. ഇത് കോണ്‍ഗ്രസുമാത്രമല്ല മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അടിക്കടി പാടിനടക്കുന്നു.

നരേന്ദ്രമോദി അധികാരമേറ്റത് മുതല്‍ ഇതാ മോദിവന്നേ ന്യൂനപക്ഷങ്ങള്‍ സൂക്ഷിച്ചോ എന്ന പ്രചാരണം നടത്തിയതില്‍ മുന്നില്‍ സിപിഎം ആയിരുന്നു. മോദിപ്പേടി ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് സിപിഎമ്മിനാണ്. അവരുടെ അധ്വാനത്തിന്റെ നോക്കുകൂലിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേടിയത്. മണ്ണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ട് പോയ അവസ്ഥ. രണ്ടുവര്‍ഷംമുന്‍പ് വന്‍ ഭൂരിപക്ഷം നേടിയ ഇടതിന് ഇപ്പോള്‍ 140 മണ്ഡലങ്ങളില്‍ 16 ഇടത്ത് മാത്രമാണ് മേല്‍ക്കൈ. 16 മന്ത്രിമാരുടെ മണ്ഡലത്തില്‍ വോട്ടുകുറഞ്ഞു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും പിന്നിലായി. എന്നിട്ടും ബിജെപി എവിടെ എന്നാണവര്‍ ചോദിക്കുന്നത്. 

ബിജെപി ഇന്നലെ ഇവിടെയുണ്ട്. ഇന്നും നാളെയും ഉണ്ട്. കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയപാര്‍ട്ടിയല്ല ബിജെപി. എങ്കിലും ബിജെപിയുടെ പ്രയാണം കമ്മ്യൂണിസ്റ്റ്കാരെപ്പോലെ പിന്നോട്ടല്ല. 

ഒരു തെരഞ്ഞെടുപ്പില്‍ ജയമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തകര്‍ന്നടിയുന്നതുമല്ല. തിരുവനന്തപുരം അടക്കം തകര്‍ന്നടിഞ്ഞു എന്നാണ് ചില ചാനല്‍ വിശാരദന്മാര്‍ ആവര്‍ത്തിക്കുന്നത്. 

അഞ്ച് വര്‍ഷംമുമ്പ് 19 ലക്ഷം വോട്ട് ലഭിച്ച ബിജെപി അത് 31 ലക്ഷമായി ഉയര്‍ത്തിയാല്‍ തകര്‍ച്ചയാണോ? ഇടതിന്റെ വോട്ടില്‍ അഞ്ച് ശതമാനം ഇടിഞ്ഞ വോട്ട് എങ്ങോട്ടുപോയി? യുഡിഎഫിന് വര്‍ധിച്ച അഞ്ച് ശതമാനം ആര് കൊടുത്തു. കോണ്‍ഗ്രസിന്റെ പച്ചത്തുരുത്ത് എത്രകാലം നിലനില്‍ക്കും. വല്ല ഉറപ്പും നല്‍കാന്‍ കഴിയുമോ?

നാണമുണ്ടോ കോണ്‍ഗ്രസിന്

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.