ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങും. രാജ്യം ആര് ഭരിക്കുമെന്ന് ഉച്ചയോടെ വ്യക്തമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെ. കമ്മീഷന്റെ വെബ്സൈറ്റിലും പ്രധാനപ്പെട്ട വാര്‍ത്താ ചാനലുകളിലും ഫലമറിയാം. 336 സീറ്റുകളുമായാണ് 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. യുപിഎ 60 സീറ്റിലൊതുങ്ങി.
542 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. വ്യാപകമായി പണം പിടികൂടിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും. എക്കാലത്തെയും മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്- 67.11 ശതമാനം. യുപിയിലും ബിഹാറിലും പോളിങ് ഉയര്‍ന്നു. ഏറ്റവും കുറവ് ജമ്മു കശ്മീരിലും (29.39). 2014ല്‍ 65.95 ശതമാനമായിരുന്നു പോളിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: