മനാമ: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവിടെയ്‌ക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ബഹ്റൈന്‍.നിലവില്‍ ഇവിടെയുള്ളവര്‍ മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു .അതേ സമയം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ പോകുന്ന യാത്രാവിമാനങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി .
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ ഇറാഖിലേക്കുമുള്ള യാത്ര നിരോധിക്കുന്നത്.
ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളില്‍ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ അമേരിക്കയും തിരിച്ചുവിളിച്ചിരുന്നു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതിനൊപ്പം ഇതിനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
















