Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാധവിക്കുട്ടി ഇന്നും മതത്തിന്റെ തടവറയിലോ?

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
May 19, 2019, 02:26 am IST
in Varadyam

സത്യം മൂടിവയ്‌ക്കുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.    മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍  ഒരല്‍പം ഭയം കാണാതിരിക്കുമോ?   കിട്ടാനിരിക്കുന്ന നേട്ടങ്ങള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കുവേണ്ടി കളഞ്ഞുകുളിക്കണോ? 

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയോട് മലയാളിക്ക് ഇപ്പോഴും നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമാണ്.  അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്നവര്‍ പൊറുക്കില്ല. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വാഭാവികം. ഒരു പുരുഷന്‍  അയാളുടെ  കാമാതാപമകറ്റാന്‍ 67 വയസ്സുള്ള  സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുകയെന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. പല സ്ത്രീ പീഡകരും കോടതിയില്‍നിന്ന് നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ട്.  മതത്തിന്റ മറവില്‍ വോട്ടുപെട്ടി നിറച്ച് ഒളിച്ചോടുന്ന കണ്ണിലുണ്ണികള്‍. ഇവര്‍ ചെയ്തുകൂട്ടുന്ന ദ്രോഹം മതമതിലുകള്‍ക്കുള്ളിലുള്ളവര്‍ അറിയുന്നില്ല.    

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്  എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്‍ എന്നിവരുടെ   വെളിപ്പെടുത്തലുകളാണ്. അത് കൂടുതല്‍ വിശ്വസനീയമായ തെളിവുകളായി മാറുന്നു. അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്‌സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുഹൃത്ത് മെര്‍ലിയുടെ പരിഭാഷപ്പെടുത്തിയ പുസ്തകം വായിച്ചാലും ഇല്ലെങ്കിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍  മാധവിക്കുട്ടി മറ്റൊരു മതത്തിന്റെ  തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത്  ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമേ കാണാന്‍ സാധിക്കൂ. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിയില്‍ വീഴ്‌ത്താറുണ്ട്. ഇതില്‍  ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നുള്ള ഇങ്ങനെയൊരാള്‍ മലയാളിയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.  

ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുലമഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. പുരുഷന് കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കൈവിരലുകള്‍പോലും ആ സമയം വിറയ്‌ക്കുന്നത് സ്വഭാവികം മാത്രം.  കൃഷ്ണനെ  പ്രണയിച്ച മാധവിക്കുട്ടിയെ  കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീതവും ഗസലുകളും.  അതിന് സൗദി അറേബ്യയില്‍നിന്ന് വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല.   ഒരു വെടിക്ക് രണ്ട് പക്ഷികള്‍.  സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചയ്‌ക്ക് ആര് മണികെട്ടും?  

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തുവഴി ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്ന് കരുതപ്പെടുന്നു. 1990-കളില്‍ ഈ ലേഖകന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പ്രൊപ്പഗേഷന്‍ സെന്ററില്‍ ഒറ്റപ്പാലത്തുകാരനായ ഇസ്ലാം വിശ്വാസി  മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ ഒരു കാഴ്ച കണ്ടു. ഏതാനും ഫിലിപ്പിനോ ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടു. എല്ലാം കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത്?  എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് അവര്‍ മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത് എന്നായിരുന്നു ഉത്തരം. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും. മാധവിക്കുട്ടി മതംമാറിയതും ഇതുപോലെ ഒരു പ്രത്യേക സാഹചര്യത്തിലാണ്.

എഡി 530-നുശേഷം മക്ക-മദീനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്.  കേരളത്തില്‍ വാസ്‌കോഡി ഗാമ 1497 -ല്‍ വരുന്നതിന് മുന്‍പുതന്നെ മതംമാറ്റം തുടങ്ങിയിരുന്നു.  ലോകമെങ്ങുമുള്ള സമ്പന്നരെ  ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്.  ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. അഗാധമായ സ്നേഹം നടിച്ച് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി  മതംമാറാന്‍ നിര്‍ബന്ധിച്ചത് എത്ര ലജ്ജാകരമായ കാര്യമാണ്. ഇത് മലയാളിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.  മാധവിക്കുട്ടിയോട് ഇങ്ങനെ പെരുമാറിയ വ്യക്തിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. മതംമാറ്റത്തിന് പലവിധ തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇവ ഒരു മതത്തിനും ഭൂഷണമല്ല. മതംമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പ്പെടുത്തിയും മതംമാറ്റം നടത്തുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല. 

മതങ്ങള്‍ ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. വഴിപിഴച്ചുപോകുന്ന യൗവനങ്ങള്‍. അവരുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍.  മതബോധനം, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്ന പണം പാക്കിസ്ഥാനില്‍ നടക്കുന്നതുപോലെ  ദരിദ്രരായ, തൊഴിലില്ലാത്ത യുവതീയുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.  ക്രൈസ്തവ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തുനിന്നു വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ  കൊടുക്കുന്നില്ല.   

മാധവിക്കുട്ടിയുടെ ജീവിതം  ഒരു തുറന്ന പുസ്തകമാണ്. ആ മനസ്സ് സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട വണ്ടുകള്‍ തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവിക്കുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും പ്രണയം, സ്നേഹം തുടങ്ങിയ മനുഷ്യവികാരങ്ങള്‍  നിറഞ്ഞുനില്‍ക്കുന്നുണ്ട്.  താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ മാറ്റി പര്‍ദ്ദക്കുള്ളിലായപ്പോള്‍  എത്രമാത്രം വേദനിച്ചുവെന്ന് ലീലാമേനോനോട് മാധവിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.  സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു, അമ്മ പര്‍ദ്ദ മാറ്റരുതെന്ന്!   അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലുമെന്ന്!!

മാധവിക്കുട്ടി എന്തുകൊണ്ട് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ഇങ്ങനെയൊരു കുറ്റം തീര്‍ച്ചയായും ആര്‍ക്കും ആരോപിക്കാം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴച്ചവളെന്ന് ഒരിക്കലും പറയില്ല. തുറന്നുപറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ടെന്ന് കരുതി തന്നെയാണ്  വിളറിയ മന്ദഹാസവും ഹൃദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുഹൃത്തിനോട് എല്ലാം തുറന്നുപറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നു, ”മതംമാറ്റം കമലയെ  ഒത്തിരി വേദനിപ്പിച്ചു.”  ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശ്യത്തോടയാണ് പറഞ്ഞതെന്ന് എനിക്കു തോന്നുന്നു.  അത് നാളത്തെ തലമുറയ്‌ക്കും ഒരു ആധികാരിക രേഖ തന്നെയാണ്. 

സ്ത്രീകള്‍ തൊഴില്‍ രംഗത്തും അല്ലാതെയും അനുഭവിക്കുന്ന ചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ അഞ്ച് ശതമാനംപോലും പുറത്തുവരാതെ മുടിവയ്‌ക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്ത് മതംമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരുല്‍പ്പന്നമായി മാറിയതിന്റെ ഗുണഭോക്താക്കള്‍ മതനേതാക്കന്മാര്‍ തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.