വാഷിങ്‌ടെണ്‍: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നായ ലൂവ്രെ മ്യൂസിയത്തിന് പുറത്തുള്ള ഗ്ലാസ് പിരമിഡ് അടക്കം പല ശില്‍പങ്ങളും രൂപകല്‍പ്പന ചെയ്ത ശില്പി ലിയോ മിങ് പേയ് (102) അന്തരിച്ചു. 1917-ല്‍ ചൈനയിലാണ് അദ്ദേഹം ജനിച്ചത്. 18 വയസില്‍ അമേരിക്കയിലേക്ക് കുടിയേറി.
ചൈനീസ് പൗരനായ അദ്ദേഹം വിദ്യാഭ്യാസത്തിനായി 18-ാം വയസിലാണ് പെന്‍സ്ലാവിയയിലേക്ക് കുടിയേറിയത്. പിന്നീട് എം.ഐ.ടിയില്‍ നിന്നും ഹാര്‍ഡ്‌വാഡ് സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.
സീന്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലുവ്‌റേ മ്യൂസിയം 1989 ലാണ് പേയിയുടെ രൂപകല്‍പന പ്രകാരം നവീകരിച്ചത്. ഗ്ലാസ്, സ്റ്റീല്‍ വസ്തുക്കള്‍കൊണ്ടുള്ള കൂറ്റന്‍ പിരമിഡ് മ്യൂസിയം ലോകശ്രദ്ധ നേടിയിരുന്നു. പ്രത്യേക വാസ്തു ശൈലി പിന്തുടര്‍ന്ന് നിരവധി പ്രശസ്ത നിര്‍മിതികള്‍ നടത്തിയ പേയ് നിരവധി പുരസ്‌കാരങ്ങള്‍ അര്‍ഹനായിട്ടുണ്ട്.ഖത്തറിലെ ദോഹ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയതും പേയ് ആയിരുന്നു.
















