ന്യൂദല്‍ഹി: ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ പരസ്യപ്രചാരണം ഇന്നലെ രാത്രി 10-ഓടെ അവസാനിച്ചു. പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറ് മണി വരെ സമയമുണ്ടായത് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിച്ചുരുക്കി.
ബംഗാളിലെ അക്രമങ്ങളില്‍ കര്‍ശന നടപടിയാവശ്യപ്പെട്ട് ബിജെപി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അതേസമയം, മമതയെ പിന്തുണച്ച് കോണ്‍ഗ്രസും ബിഎസ്പിയും എഎപിയും രംഗത്തെത്തി. ബിജെപിക്കെതിരെ സിപിഎം കൊല്‍ക്കത്തയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലകളില്‍നിന്ന് നീക്കിയ ബംഗാള്‍ എഡിജിപി രാജീവ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ഇതിനിടെ വിവാദമായി. ഇന്നലെ രാവിലെ 10ന് റിപ്പോര്‍ട്ട് ചെയ്യാനാണ് മമതയുടെ വിശ്വസ്തനായ രാജീവിനോട് ആവശ്യപ്പെട്ടിരുന്നത്.
















