കൊച്ചി: ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ‘ജീവിതദര്‍ശനം’ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ ‘ദിശാദര്‍ശനം’, ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ആര്‍എസ്എസ് അഖില ഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറിന് പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി.
തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയായിരുന്നു ഠേംഗ്ഡിജിയെന്ന് ആര്‍. ഹരി പറഞ്ഞു. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അധ്യക്ഷനായി. ബിഎംഎസ് അഖില ഭാരതീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകര്‍. പി. നാരായണന്‍, യു. ഗോപാല്‍ മല്ലര്‍, രാമന്‍ കീഴന, ബാബു അരൂര്‍, കുഞ്ഞപ്പന്‍ കൊല്ലങ്കോട്, കെ.ബി. മധുസൂദനന്‍, ഡോ. ലക്ഷ്മി വിജയന്‍, സിന്ധു രവി, കെ.ആര്‍. ജയകൃഷ്ണന്‍, ശരത് എടത്തില്‍ എന്നിവരാണ് പരിഭാഷകര്‍. കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന്‍ സ്വാഗതവും ഷാബു പ്രസാദ് നന്ദിയും പറഞ്ഞു.
















