Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമനില്ലാതെന്ത് പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 07:46 am IST
in Kerala

തൃശൂര്‍: കണ്ണുനിറഞ്ഞ് കൈകൂപ്പി തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുകയാണ് ഭാസ്‌കരന്‍. രാമാ… എന്റെ രാമാ…

വര്‍ഷങ്ങളായി പൂരത്തിനെത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തെക്കേഗോപുരനട തുറക്കുന്നത് കാണാനെത്തിയത്. കാരണം ഒന്നുമാത്രം രാമന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 

ചരിത്രത്തില്‍ ആദ്യമായാണ് പൂരത്തെ അനുസ്മരിക്കും വിധം ജനം ഒഴുകിയെത്തിയത്. കേരളം ഒരു ആനയേയും ഇത്രത്തോളം സ്‌നേഹിച്ചിട്ടുണ്ടാവില്ല. ആര്‍പ്പുവിളിയുമായി ജനസഞ്ചയം രാവിലെ എട്ടുമണി മുതല്‍ കാത്തുനിന്നു, രാമനെ ഒരു നോക്കുകാണാനായി. പൂരനഗരിയില്‍ ഇന്നോളം കാണാത്ത തിരക്ക്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ രാമന്‍ മതിയെന്ന് ഉച്ചത്തില്‍ പറഞ്ഞവരുടെ വിജയമായിരുന്നു അവസാന നിമിഷത്തെ ഇളവ്. 

കാത്തിരിപ്പിനൊടുവില്‍ 10.30 ഓടെ തെക്കേഗോപുരനട തള്ളിത്തുറന്ന് ശംഖനാഥത്തിന്റ അകമ്പടിയോടെ തിടമ്പുയര്‍ത്തി ചെവികളാട്ടി അവനെത്തി. കാത്തുനിന്നവര്‍ കൈകളുയര്‍ത്തി ആര്‍പ്പുവിളിച്ചു. 

രാജാവേ.. രാമരാജാവേ എന്ന് ആരോ വിളിച്ചു, പിന്നീട് അത് ആയിരം നാവുകളില്‍ മന്ത്രമായി മാറി. തുമ്പിക്കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍ ആനന്ദലബ്ദിക്കിനിയിയെന്ത് വേണ്ടൂ, ആവേശം വാനോളം. രാമനെ കാണാനെത്തിയ പൂരപ്രേമികളുടെ ആവേശത്തെ തടയാന്‍ പോലീസിന്റെ ബാരിക്കേഡിനായില്ല. തൊട്ടടുത്തുനിന്നു കണ്ടിരുന്ന രാമനെ അകലെ നിന്ന് കാണേണ്ടിവന്നതിലുള്ള നീരസം പലരും പങ്കുവെച്ചു. പക്ഷെ ഒരുനോക്കുകണ്ടതിന്റെ ആവേശത്തില്‍ അവയെല്ലാം ആവിയായി. സിനിമാ താരത്തിന്റെ പ്രൗഡിയിലായിരുന്നു പൂരനഗരിയില്‍ രാമന്റെ നില്‍പ്പ്. 

ഇനിയും ബാല്യമുണ്ടെനിക്കീനാടിന്റെ താരമാവാനെന്ന് വിളിച്ച് പറയുന്നതായിരുന്നു തലയെടുപ്പോടെയുള്ള നില്‍പ്പ്. പേരാമംഗലം പേരാതൃക്കോവ് ക്ഷേത്രം മുതല്‍ രാമനെ പിന്‍തുടര്‍ന്ന് വന്നവരും പൂരനഗരിയിലുണ്ടായിരുന്നു. ഇന്നേവരെ കാണാത്ത ആവേശവും ആരവവും, ഇത് രാമനെന്ന ഏകഛത്രാധിപതിക്കുള്ള ആദരവാണെന്ന് പൂരപ്രേമികള്‍. തിങ്ങിനിറഞ്ഞ പുരുഷാരം തന്നെ ഇതിന് തെളിവ്. 

തെക്കേ ഗോപുരനട തുറന്നിറങ്ങിയ രാമന്‍, പിന്മുറക്കാരനായ തെച്ചിക്കോട്ടുകാവ് ദേവീദാസന് തിടമ്പ് കൈമാറി. ചമയങ്ങളഴിച്ച് വീണ്ടും അഭിവാദ്യം ചെയ്തു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം രാമന്റെ വാഹനം ‘രാമരഥം’ വടക്കുംനാഥ മൈതാനത്തേക്ക് കൊണ്ടുവന്നു. മനസില്ലാ മനസോടെ രാമനെ യാത്രയാക്കിയ ആരാധകരെ നോക്കി ‘രാമരഥ’ത്തില്‍ നിന്ന് തുമ്പികൈ ഉയര്‍ത്തി യാത്രപറയുമ്പോള്‍ പോലീസുകാരുപോലും കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തുപോയി. പൂരനഗരിയില്‍. രാമാ.. രാമാ.. വിളികളോടെ പൂരപ്രേമികള്‍ ലോറിക്ക് പിന്നാലെ കൂടിയപ്പോള്‍ ചിലര്‍ പാപ്പാന്റെ കൈയ്യില്‍ മുത്തമിടുന്നുണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
Kerala

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

Kerala

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

Main Article

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

Article

വഴിയോരക്കച്ചവടക്കാരുടെ പരിവര്‍ത്തനാത്മക പ്രയാണം; സ്വനിധിയിലൂടെ സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിനുകൾക്ക് സമയമാറ്റം, ചിലത് റദ്ദാക്കി

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ച: വിവിധ മേഖലകളില്‍ സഹകരണത്തിന് ഭാരതം- വെനസ്വേല ധാരണ

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.