Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒമാനില്‍ കുടുങ്ങിയ സിദ്ദിഖിന് സേവാഭാരതിയുടെ തണലില്‍ പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 07:19 am IST
inKerala

കല്‍പ്പറ്റ: വിസ തട്ടിപ്പില്‍ കുടുങ്ങി ഒമാനില്‍ പട്ടിണിയിലായ സിദ്ദിഖിന് ഒടുവില്‍ പുനര്‍ജന്മം. ജയിലിലാകുമെന്ന ആശങ്കയ്‌ക്ക് വിരാമമിട്ട് ദേശീയ സേവാഭാരതി ഒമാന്‍ ഘടകമായ സേവ ഇടപെട്ട് സിദ്ദിഖിനെ ഇന്നലെ കേരളത്തിലെത്തിച്ചു.

മേപ്പാടി വെള്ളാര്‍മല ഇലപ്പുള്ളി സിദ്ദിഖ് (42) ജനുവരി 28നാണ് കോഴിക്കോട് നിന്ന് ഒമാനിലേക്ക് വിമാനം കയറിയത്. ജലീല്‍ എന്ന ഏജന്റും സിദ്ദിഖിന്റെ ഭാര്യ ഫൗസിയയുടെ അമ്മാവന്റെ മകന്‍ റഷീദുമാണ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് 65,000 രൂപ കൈപ്പറ്റിയത്. 35,000 രൂപ ശമ്പളവും സൗജന്യ താമസവും ഭക്ഷണവുമായിരുന്നു വാഗ്ദാനം. എന്നാല്‍, ലഭിച്ചതാകട്ടെ ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ. ഇതേക്കുറിച്ച് അവരോട് സംസാരിച്ചപ്പോള്‍ ഒമാനില്‍ വിമാനമിറങ്ങിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ വിസ ശരിയാകുമെന്നായിരുന്നു മറുപടി. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും വിസ ലഭിച്ചില്ലെന്നു മാത്രമല്ല ജോലി ലഭിക്കാതെ പട്ടിണിയിലുമായി.

ഇതിനിടെ 16 ദിവസം ഒരു പാക്കിസ്ഥാനിയുടെ കീഴില്‍ ജോലി ചെയ്തു. ലേബര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അവിടെ നിന്ന് പിരിച്ചുവിട്ടു. പിന്നീട് തൊഴുത്തിന് സാമാനമായ കെട്ടിടത്തിലായിരുന്നു താമസം. ഒരു മുറിയില്‍ ആറു പേര്‍. രണ്ടാഴ്ചയ്‌ക്കു ശേഷം ഒരു ലേബര്‍ ക്യാമ്പില്‍ രണ്ടര മാസം ജോലി ചെയ്തു. താമസവും ഭക്ഷണവും ലഭിച്ചതല്ലാതെ കൂലിയൊന്നും ലഭിച്ചില്ല. 

ബ്ലേഡുകാരില്‍ നിന്ന് 35,000 രൂപയും നാട്ടുകാരില്‍ നിന്ന് 30,000 രൂപയും വായ്‌പ വാങ്ങിയാണ് ഭര്‍ത്താവിനെ ആശാരിപ്പണിക്കായി ഒമാനില്‍ അയച്ചതെന്ന് ഭാര്യ ഫൗസിയ പറഞ്ഞു. ഭര്‍ത്താവ് ജയിലിലാകുമെന്ന അവസ്ഥ വന്നതോടെ ഫൗസിയയുടെ ജീവിതവും വഴിമുട്ടി. ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിക്കാരായ സിപിഎമ്മിനെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. 

മുസ്ലിംലീഗ് അടക്കമുള്ളവരും കൈവിട്ടതോടെ ട്രാവല്‍ ഏജന്‍സിയിലെ ചിലര്‍ സേവാഭാരതിയുമായി ബന്ധപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സേവാഭാരതി എംബസിയുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട പിഴ കുറച്ച് 1000 ഒമാനി റിയാലിലൊതുക്കി (ഏതാണ്ട് 1,82,000 രൂപ). ഈ തുക ഒമാന്‍ സേവാ ടീം അടച്ചു. സിദ്ദിഖിന് ടിക്കറ്റ് നല്‍കി കേരളത്തിലേക്ക് അയച്ചു.

സഹായിക്കുമെന്ന് വിചാരിച്ചവര്‍ കൈവിട്ടപ്പോള്‍ പ്രതീക്ഷിക്കാതെ സഹായം നല്‍കി തന്റെ ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയ സേവാഭാരതിയോട് അതിരറ്റ കടപ്പാടുണ്ടെന്ന് ഫൗസിയ പറഞ്ഞു. 

ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നും വിസ തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ഏപ്രില്‍ 28ന് മേപ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി മുന്നോട്ടുപോകുമെന്നും നഷ്ടമായ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടുന്നതുവരെ നിയമ നടപടി തുടരുമെന്നും ഫൗസിയ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.