വിശാഖപട്ടണം: ഇന്ത്യയിലെ ഏറ്റവും മികച്ച ഫിനിഷര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഋഷഭ് 21 പന്തില്‍ 49 റണ്‍സ് നേടിയിരുന്നു. ഋഷഭ് പന്തിന്റെ വെടിക്കെട്ട്് ബാറ്റിങ്ങാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്.
ഇതിനുപിന്നാലെയാണ് ഋഷഭിന്റെ സഹതാരം കൂടിയായ പൃഥ്വിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ച ഫിനീഷറാണ് പന്ത്. ടീമിനാവശ്യം ഉള്ളപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്താറുണ്ട്. എലിമിനേറ്റര്‍ വിജയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ചെന്നൈക്കെതിരായ അടുത്ത മത്സരത്തില്‍ കൃത്യമായ ഗെയിം പ്ലാനോടെയാകും കളത്തിലിറങ്ങുകയെന്നും പൃഥ്വി പറഞ്ഞു. സ്പിന്നര്‍മാരായ ഹര്‍ഭജന്‍, ജഡേജ, താഹിര്‍ ബൗളര്‍മാരെ എങ്ങനെ നേരിടണമെന്ന് പഠിച്ചു കഴിഞ്ഞു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാതിരുന്നാല്‍ ദല്‍ഹി അടുത്ത മത്സരം വിജയിച്ച് ഫൈനലിലെത്തുമെന്നും പൃഥ്വി പറഞ്ഞു.
















