Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
May 10, 2019, 02:40 am IST
in Vicharam

വിവിധ പരീക്ഷകളുടെ ഫലം വരുന്ന സമയമാണിപ്പോള്‍. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. അതു താങ്ങാനാവാതെ പല കുട്ടികളും വീട് വിട്ട് ഇറങ്ങിപ്പോകുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ചിലര്‍ അതിന് ശ്രമിക്കുന്നു. മിക്ക മാതാപിതാക്കളും കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുമ്പോള്‍ വഴക്കുപറയും, അതു സ്വാഭാവികം. എന്നാല്‍ മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍. അതു മറക്കരുത്. മാര്‍ക്ക് കുറയുമ്പോള്‍ വീട്ടില്‍ പോകണ്ട… മരിച്ചാല്‍ മതി… എന്ന് മക്കള്‍ ചിന്തിക്കാന്‍ ഇടനല്‍കരുത്. മാര്‍ക്ക് കുറയാന്‍ കാരണങ്ങള്‍ ഒട്ടേറെയാണ്. അഥവാ, മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷപൂര്‍വ്വം കയറിച്ചെല്ലാവുന്ന താവളമാകണം വീടുകള്‍. അവിടെയാണ് മാതാപിതാക്കളുടെ വിജയം. 

അക്കാദമിക് നിലവാരം എന്നതിനേക്കാള്‍ പഠനത്തിനായുള്ള അവരുടെ പരിശ്രമങ്ങളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പഠിക്കുന്ന രീതി, ചിട്ടയായ പഠനക്രമം, പഠിക്കുന്ന വിഷയത്തോടുള്ള താല്‍പര്യം, ഏകാഗ്രത, പഠിച്ചത് എഴുതി ഫലിപ്പിക്കാനുള്ള കഴിവ്, അധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം എന്നിങ്ങനെ പല ഘടകങ്ങളും ഈ പരിശ്രമത്തില്‍ അടങ്ങിയിട്ടുണ്ട്. അവിടെയാണ് മാറ്റം വരുത്തേണ്ടത്. മാര്‍ക്കും ഗ്രേഡും അടിസ്ഥാനമാക്കിയുള്ള പെര്‍ഫോമന്‍സ് എന്ന പ്രതിഭാസം പരിശ്രമത്തിന്റെ സ്വാഭാവികഫലം മാത്രമാണ്. സൗഹാര്‍ദ്ദപരമായ അടുപ്പം ആഗ്രഹിക്കുന്ന ന്യൂജനറഷേന്‍ കുട്ടിയെ മനസ്സിലാക്കി അവരുടെ മാനസിക മനോഭാവത്തോട് താദാത്മ്യം പ്രാപിച്ച് പെരുമാറണം. ഗൗരവം വെടിഞ്ഞ് ലാളിത്യവും സ്‌നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന ഒറിജിനല്‍ സമീപനം മക്കളോട് പുലര്‍ത്തുക. നമ്മുടെ വാക്കുകള്‍ സ്വീകരിക്കുവാനുള്ള തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നത് അധികാരമല്ല, സ്‌നേഹസ്വാധീനമാണ്. 

എന്തിനും ഏതിനും വഴക്കുപറയുകയും ഉപദേശിക്കുകയും അരുത്. സാഹചര്യത്തിനനുസരിച്ച് ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ബോധ്യങ്ങള്‍ പങ്കുവയ്‌ക്കുകയും തിരുത്തലുകള്‍, വരുംവരായ്‌കകളുടെ വെളിച്ചത്തില്‍ ബുദ്ധിപരമായി അവരോട് അവതരിപ്പിക്കുകയും ചെയ്യുക. ഉപദേശങ്ങളുടെ അളവല്ല വസ്തുതകളുടെ ബോധ്യപ്പെടലാണ് കുട്ടിയുടെ മാറ്റത്തിന് പിന്നില്‍. കുട്ടിക്ക് തന്റെ പെരുമാറ്റമോ പ്രവര്‍ത്തിയോ തിരുത്തപ്പെടേണ്ടതാണെന്ന തോന്നലുണ്ടാകാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടലാണ് മാതാപിതാക്കള്‍ നടത്തേണ്ടത്. കുട്ടിയെ ആക്ഷേപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും നോവിക്കാന്‍ ശ്രമിച്ചാല്‍ അവ തെറ്റ് തിരുത്തുന്നതിനുപകരം പൂര്‍വ്വാധികം വാശിയോടെ ആ തെറ്റ് ആവര്‍ത്തിക്കാനുള്ള മനോനിലയാണ് കുട്ടികളില്‍ സൃഷ്ടിക്കുക. കുട്ടിയെ മാനസികമായി തകര്‍ക്കുന്ന രീതികള്‍ അവലംബിക്കരുത്. പോരായ്‌മകള്‍ സാവധാനം സമാധാനത്തോടെ ബോധ്യപ്പെടുത്തണം. അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതാണ് ഉത്തമം. മാര്‍ക്ക് കുറഞ്ഞാലും മാതാപിതാക്കള്‍ ഞങ്ങളോടൊപ്പമുണ്ട് എന്ന് മക്കള്‍ക്ക് തോന്നണം. 

എത്ര നന്നായി പഠിച്ചുവെങ്കില്‍പ്പോലും പരീക്ഷയ്‌ക്ക് പ്രതീക്ഷിച്ചതുപോലെ എഴുതാനായില്ല എന്നുവന്നേക്കാം. അതിനെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. നമ്മുടെ ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണ് ഇതെന്നു കരുതുക. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നിരാശപ്പെടുകയോ കടുംകൈകള്‍ ചിന്തിക്കുകയോ അരുത് എന്ന് ആശ്വസിപ്പിക്കുക. വിജയവഴികള്‍ ഏറെയുണ്ടെന്ന ബോധ്യം പകരുക. പരീക്ഷയിലെ വിജയപരാജയങ്ങള്‍ക്ക് അന്തിമജീവിത വിജയവുമായി ഒരുബന്ധവുമില്ലെന്ന് കുട്ടിയെ ബോധ്യപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. 

കേവലം സര്‍ട്ടിഫിക്കറ്റുകളില്‍ ഒതുങ്ങി നില്‍ക്കുന്ന മാര്‍ക്കോ ഗ്രേഡോ അല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഉത്തമ പൗരനാകുക എന്നതാണ് പ്രധാനം. നമ്മുടെ നാട്ടില്‍ കുട്ടികളുടെ കഴിവുകള്‍ മിക്കപ്പോഴും വിലയിരുത്തുന്നത് അക്കാദമിക് പ്രകടനത്തെ മാത്രം വിലയിരുത്തിയാണ്. പരീക്ഷയില്‍ നേടുന്ന മാര്‍ക്ക് വച്ചാണ് കുട്ടിയെ അളക്കുന്നത്. 

മറ്റു പല കഴിവുകളും ഉണ്ടായാലും മാര്‍ക്ക് കുറഞ്ഞ കുട്ടിയെ മണ്ടനായിട്ടാണ് പലരും കാണുക. അതു ശരിയല്ല. ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവ് കാട്ടാത്തവരായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുക എളുപ്പമല്ല. എന്നാല്‍ ഒരു വിഷയത്തിനെങ്കിലും എ പ്ലസ് കിട്ടുന്നവര്‍ ജീനിയസ്സാണ്. തോറ്റുപോയവര്‍ക്കും നിരവധിയായ കഴിവുകളുണ്ട്. അവരുടെ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ തോറ്റവരും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മക്കളെ ആശ്വസിപ്പിച്ച് അവര്‍ക്ക് ഉന്നതലക്ഷ്യങ്ങള്‍ പകര്‍ന്നുനല്‍കുക. സൗഹൃദപരമായി മക്കളോട് ഇടപഴകുക. മക്കളുടെ കൂട്ടുകാരാകുക. അവര്‍ നന്നായി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.