Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എന്നാലും ബാഴ്‌സേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2019, 05:00 am IST
in Sports

ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവിലുടെ ബാഴ്‌സലോണയുടെ ചിറകരിഞ്ഞ് ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം തവണ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യപാദത്തിലെ മൂന്ന് ഗോള്‍ കടവുമായി രണ്ടാം പാദത്തിനിറങ്ങിയ ലിവര്‍പൂള്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മെസിയുടെ ബാഴ്‌സയെ വീഴ്്ത്തിയത്. ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നാണിത്. രണ്ട് പാദങ്ങളിലുമായി ലിവര്‍പൂള്‍ 4-3 ന് ജയിച്ചുകയറി.

പകരക്കാരായി ഇറങ്ങിയ ഡിവോക് ഒര്‍ജിയും ജോര്‍ജിനിയോ  വിജ്‌നാള്‍ഡമുമാണ് ലിവര്‍പൂളിന് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്. ഇരുവരും രണ്ട് ഗോള്‍ വീതം ബാഴ്‌സയുടെ വലയില്‍ അടിച്ചുകയറ്റി. പരിക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല, റോബോര്‍ട്ടോ ഫിര്‍മിനോ എന്നിവരെ കൂടാതെയാണ് ലിവര്‍പൂള്‍ കളിക്കളത്തിലിറങ്ങിയത്. മുഹമ്മദ് സലക്ക് പകരം ടീമിലെത്തിയ ബെല്‍ജിയം താരം ഒര്‍ജിയും മത്സരത്തിനിടെ പരിക്കേറ്റ ആന്‍ഡി റോബര്‍ട്ട്‌സണ് പകരമെത്തിയ ഡച്ച് താരം വിജ്‌നാള്‍ഡമും  പകരംവയ്‌ക്കാനാവാത്ത വിജയം ടീമിന് സമ്മാനിച്ചു.

ഒര്‍ജിയാണ് ഗോളടി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ ബാഴ്‌സയുടെ ഗോള്‍ വല ചലിപ്പിച്ചു. അവസാന ഗോള്‍ നേടിയതും ഒര്‍ജി തന്നെ. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോഴാണ് ഒര്‍ജിയുടെ രണ്ടാം ഗോള്‍. വിജ്‌നാള്‍ഡം രണ്ടാം പകുതിയില്‍ 122 സെക്കന്‍ഡിനുളളിലാണ് രണ്ട് ഗോളുകള്‍ നേടിയത്.

ലിവര്‍പൂള്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ 2005 ലെ ഫൈനലിലും ചെമ്പട ഇതുപോലെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.  ഈസ്താംബൂളില്‍ അരങ്ങേറിയ ഫൈനലില്‍ എ.സി.മിലാനെതിരെ ഇടവേളയ്‌ക്ക്് 0-3 ന് പിന്നില്‍ നിന്ന ലിവര്‍പൂള്‍ ശക്തമായ തിരിച്ചവരവിലൂടെ കിരീടം ചൂടി.

ഏതു ടീമിനെതിരെയും ഇത്തരമൊരു വിജയം നേടാന്‍ ലിവര്‍പൂളിന് കഴിയും. അത്രയ്‌ക്ക് മനക്കരുത്തുള്ളവരാണ് തന്റെ കളിക്കാരെന്ന് കോച്ച് ജൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. കളിക്കാരുടെ പരിക്ക് പ്രശ്‌നമായ ഈ സീസണില്‍ അവിശ്വസനീയമായ പ്രകടനമാണ് ലിവര്‍പൂള്‍ കാഴ്ചവെച്ചുവരുന്നത്. ഈ ടീമിന്റെ കോച്ചായതില്‍ അഭിമാനമുണ്ടെന്ന് ്േക്ലാപ്പ് കൂട്ടിചേര്‍ത്തു.

ചാമ്പ്യന്‍സ് ലീഗ് ആറാം കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂള്‍ , അയാക്‌സ് – ടോട്ടനം സെമിഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ എതിരിടുക. ജൂണ്‍ ഒന്നിന് മാഡ്രിഡിലാണ് കലാശപ്പോരാട്ടം.

കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡിയുടെ കീഴില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ രണ്ടാമത്തെ വമ്പന്‍ തോല്‍വിയാണിത്.  സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതാണ് വാല്‍വെര്‍ഡിയുടെ ആദ്യ വന്‍ പാരാജയം.

വേദനാജനകമായ സംഭവമാണ് ആവര്‍ത്തിച്ചത്. ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞാല്‍ ഭയാകനമായ ദിനങ്ങള്‍ക്ക് ഇനിയും സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വാല്‍വെര്‍ഡി പറഞ്ഞു. ഈ തോല്‍വി ഒരു പക്ഷെ വാല്‍വെര്‍ഡിയുടെ ജോലി നഷ്ടപ്പെടുത്തിയേക്കും.

മത്സരത്തിനിടെ ആന്‍ഡി റോബര്‍ട്‌സണ് പരിക്കേറ്റത് ലിവര്‍പൂളിന് തിരിച്ചടിയായി. പക്ഷെ റോബര്‍ട്‌സണ് പകരമെത്തിയ ഡച്ച് താരം വിജ്‌നാള്‍ഡം തുടരെത്തുടരെ രണ്ട് ഗോള്‍ നേടി മത്സരം ലിവര്‍പൂളിന്റെ വരുതിയിലാക്കി. ഫുട്‌ബോളില്‍ ഒന്നും അസാധ്യമല്ലെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ തെളിയിച്ചതായി വിജ്‌നാള്‍ഡം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.