കോട്ടയം: എന്‍ഡിഎ കേരളത്തില്‍ അഞ്ച് സീറ്റുകള്‍ നേടുമെന്ന് കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വലിയ ഭൂരിപക്ഷത്തോട് കൂടി എന്‍ഡിഎയ്‌ക്ക് വിജയിക്കാനാവും.
തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടാവും.
കേരള ജനപക്ഷം രാഷ്‌ട്രീയ പാര്‍ട്ടിയായി മാറി കേരള ജനപക്ഷം സെക്ക്യൂലര്‍ രൂപീകൃതമായ സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പുനഃസംഘടനയും നടക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല എല്ലാ ജില്ലകളിലും നാലാംഗ സമിതിയെ സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ., ഇ.കെ. ഹസ്സന്‍കുട്ടി, എസ്. ഭാസ്‌ക്കരപിള്ള, സെബി പറമുണ്ട, എ.കെ. ചെറിയാന്‍, ജോസ് കോലടി, ജോര്‍ജ്ജ് വടക്കന്‍, ജോയീസ് സ്‌ക്കറിയ, കെ.ഒ. രാജന്‍, ഇന്ദിരാ ശിവദാസ്, ജോര്‍ജ്ജുകുട്ടി കാക്കനാട്ട്, ജോസ് പട്ടികാട്, റെജി ചെറിയാന്‍, ജി. കൃഷ്ണകുമാര്‍, റുക്കിയാബീവി, നിശാ എം.എസ്. എന്നിവര്‍ പങ്കെടുത്തു.
















