Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പീല്‍ അപേക്ഷകളിലും തീരുമാനം വൈകുന്നു;പ്രളയ ദുരിതബാധിതരോട് അവഗണന തുടരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 7, 2019, 07:30 am IST
in Kerala

ആലപ്പുഴ: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത മഴക്കാലമാകാറായിട്ടും വീടുകള്‍ പോലും നിര്‍മിച്ചു നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ ഒരു വീട് പോലും പൂര്‍ത്തിയാക്കാന്‍ പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല. 

അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം തേടിയവരോട് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പണം നല്‍കൂ എന്നാണ്. 

എന്നാല്‍ പണം മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രളയബാധിതര്‍ പറയുന്നത്. സഹായധനം നല്‍കുന്നത് എങ്ങനെയും വൈകിക്കുക എന്ന തന്ത്രമാണ് സര്‍ക്കാരിന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. 472 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അപ്പീല്‍ അപേക്ഷകളും പരിഗണിച്ചതോടെ എണ്ണം 575 ആയി ഉയര്‍ന്നു. പുതിയ വീട് നിര്‍മിക്കാന്‍ നാലു ലക്ഷമാണ് സര്‍ക്കാര്‍ ധനസഹായം. ഇതില്‍ രണ്ടു ഗഡു വിതരണം മാത്രമാണ് പൂര്‍ത്തിയായത്. കാലവര്‍ഷം എത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ഈ ദുഃസ്ഥിതി.

വീടിന് തറ കെട്ടിക്കഴിഞ്ഞാല്‍ 95,000 രൂപയായിരുന്നു ആദ്യഗഡു. 75 ശതമാനം പണി പൂര്‍ത്തീകരിച്ചപ്പോള്‍ 1,55,000 രൂപ രണ്ടാം ഗഡുവായി നല്‍കി. ബാക്കി തുക വീട് പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് മാത്രമേ നല്‍കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ  വീടുകള്‍ നഷ്ടമായത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ കളക്‌ട്രേറ്റില്‍ ലഭിക്കുന്നുണ്ട്. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളില്‍ പോലും ഇതുവരെ അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 

ജില്ലാതല അപ്പീല്‍ കമ്മിറ്റി അംഗങ്ങളായ പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാര്‍ അപേക്ഷകരുടെ വീട് പരിശോധിക്കും. തുടര്‍ന്നാണ് വീട് പൂര്‍ണമായോ ഭാഗികമായോ തകരാറിലെന്ന് വിലയിരുത്തുക. അതായത് ഇത്തവണത്തെ കാലവര്‍ഷത്തിലും വീട് നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥികളായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. നാല് വിഭാഗങ്ങളിലായാണ് ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.

വീടിന് 15 ശതമാനം നാശം നേരിട്ട വീടുകള്‍ക്ക് 10,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ നാശമുള്ള വീടുകള്‍ക്ക് 60,000 രൂപ, 30 മുതല്‍ 59 ശതമാനം വരെ നഷ്ടം നേരിട്ട വീടുകള്‍ക്ക് ഒന്നേകാല്‍ ലക്ഷം. 60 മുതല്‍ 74 ശതമാനം വരെ നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നുതവണയാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.