ലിവര്‍പൂള്‍: സ്വന്തം തട്ടകത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ലിവര്‍പൂള്‍ ഇന്ന് സ്്പാനിഷ് ടീമായ ബാഴ്‌സലോണയെ നേരിടും. ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ലിവര്‍പൂളിന് വമ്പന്‍ വിജയം നേടിയാലേ തുടര്‍ച്ചയായ രണ്ടാം തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനാകൂ. രാത്രി 12.30 നാണ് കിക്കോഫ്.
മൂന്ന് ഗോളിന് പിന്നില്‍ നില്‍ക്കുന്ന ജൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിന് തിരിച്ചുവരവിനായി കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. 2005ല്‍ എസി മിലാനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ ശക്തമായ തിരിച്ചുവരവിലൂടെ വിജയം നേടിയിട്ടുണ്ട്.
പക്ഷെ സ്റ്റാര്‍ സ്‌ട്രൈ്ക്കര്‍ മുഹമ്മദ് സല, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരെ കൂടാതെ കളിക്കാനിറങ്ങുന്ന ലിവര്‍പൂളിന് എത്രത്തോളം മുന്നേറാനാകുമെന്ന് കണ്ടറിയണം. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ ആവേശപ്പോരാട്ടില്‍ പരിക്കേറ്റ സല ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടസാധ്യത നിലനിര്‍ത്തി. മസിലിന് പരിക്കേറ്റ ബ്രസീല്‍ താരം ഫിര്‍മിനോ ന്യൂകാസിലിനെതിരെയും കളിച്ചില്ല.
ലയണല്‍ മെസി നയിക്കുന്ന ബാഴസയ്‌ക്ക് ലിവര്‍പൂളിനെതിരെ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ഫൈനലിലെത്താനാകും. സ്പാനിഷ് ലീഗില്‍ സെല്‍റ്റ വിഗോക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ബാഴ് രണ്ടാം പാദ സെമിക്കെത്തുന്നത്. സെല്‍റ്റക്കെതിരെ ബാ്‌ഴ്‌സയുടെ പ്രമുഖതാരങ്ങള്‍ കളിച്ചിരുന്നില്ല.
















