ലണ്ടന്‍: സൂപ്പര്‍ താരം ആരോണ്‍ റംസെ ആഴ്‌സണലിനോട് യാത്ര പറഞ്ഞു. ആഴ്‌സണല്‍ കുപ്പായത്തില്‍ പതിനൊന്ന് വര്‍ഷം നിറഞ്ഞാടിയ രംസെ ബ്രൈറ്റനെതിരായ മത്സരത്തോടെ യാത്ര പറയുകയായിരുന്നു. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസുമായി നാല് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.
ഒരു പതിറ്റാണ്ടിലേറെ ആഴ്‌സണല്‍ മൈതാനത്ത് പന്തു തട്ടിയ റംസെ ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മധ്യനിരതാരമാണ്. ആഴ്‌സണല്‍ കുപ്പായത്തില്‍ രംസെ 64 ഗോളുകള്‍ നേടിയിട്ടുണ്ട്.
അവസാന മത്സരത്തില്‍ ടീമംഗങ്ങള്‍ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കി . വികാരാധീനനായി ആരാധകരെ സമീപിച്ച താരം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ വര്‍ഷങ്ങളാണ് കടന്നുപോയതെന്നും പറഞ്ഞു. കളി മെച്ചപ്പെടുത്തിയതില്‍ വലിയ പങ്ക് ആഴ്‌സണലിനുണ്ട്. യുവന്റസുമായുള്ള പുതിയ കരാര്‍ പുതിയ വെല്ലുവിളിയായി കാണാനാണ് ഇഷ്ടം. ടീമിനൊപ്പവും റോണാള്‍ഡോക്കൊപ്പവും ഒത്തിണങ്ങുകയാണ് ഇനിയുള്ള ദൗത്യമെന്നും റംസെ പറഞ്ഞു.
















