ന്യൂദല്‍ഹി: മലയാളിയായി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പരുസ്‌കാരത്തിന് ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു. പരിചയ സമ്പന്നരായ ചിങ്‌ലെന്‍സന സിങ്ങ് , ആകാഷ് ദീപ് സിങ്ങ് എന്നിവരെയും വനിതാ താരം ദീപികയേയും അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കോച്ചുകളായ ബല്‍ജീത്ത് സിങ്, ബി.എസ്. ചൗഹാന്‍, സന്ദീപ് കൗര്‍ എന്നിവരെ ദ്രോണാചാര്യ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് പറഞ്ഞു.
അവാര്‍ഡുകള്‍ക്കായി ശുപാര്‍ശചെയ്യപ്പെട്ട കളിക്കാരും കോച്ചുകളും രാജ്യത്തിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്. ലോകകത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് ശ്രീജേഷ്. 2006 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറിയത് മുതല്‍ ശ്രീജേഷ് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാണ്. ഈ മുപ്പതുകാരന്‍ 200 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2008 ലെ ജൂനിയര്‍ ഏഷ്യാ കപ്പില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2014, 2018 ലോകകപ്പിലും 2012,2016 ഒളിമ്പിക്‌സിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞു.
















