Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അന്‍പതിന്റെ നിറവില്‍ കറുത്തമുത്ത്

സുനില്‍ തിരുവത്ര by സുനില്‍ തിരുവത്ര
Apr 26, 2019, 03:22 am IST
in Sports

തൃശൂര്‍: ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം. വിജയന് ഇന്നലെ 50 തികഞ്ഞു.  മൂന്ന് പതിറ്റാണ്ടോളം ദേശീയ അന്തര്‍ദേശീയ ഫുട്‌ബോള്‍ കളങ്ങളില്‍ നിറഞ്ഞാടിയ ഇതിഹാസതാരത്തിന് ഇത് ചാരിതാര്‍ത്ഥ്യത്തിന്റെ മുഹൂര്‍ത്തം. പിറന്നാള്‍ദിനത്തിലും ആഘോഷങ്ങളില്‍ നിന്നൊഴിഞ്ഞ് കുട്ടികള്‍ക്ക് കോച്ചിങ്ങ് നല്‍കുന്ന തിരക്കിലായിരുന്നു വിജയന്‍. ഫുട്‌ബോളിനെ വിട്ടൊരു ജീവിതമില്ലെന്ന് ഐ.എം. വിജയന്‍ പറഞ്ഞു.  തൃശൂരില്‍ സന്തോഷ് ട്രോഫി  നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ സോഡ വിറ്റു നടന്നിരുന്ന തനിക്ക് പിന്നീട് കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

  തൃശൂര്‍ നഗരത്തിനടുത്തുള്ള കോവിലകത്തുംപാടത്ത് ഐനിവളപ്പില്‍ മണിയുടേയും കൊച്ചമ്മുവിന്റേയും മകനായി 1969 ഏപ്രില്‍ 25നാണ് വിജയന്റെ ജനനം.   പതിനെട്ടാം വയസില്‍ കേരളാ പൊലീസ്   ടീമില്‍ അംഗമായി. മോഹന്‍ ബഗാന്‍ , ജെസിടി മില്‍സ് ഫഗ്വാര, എഫ്‌സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്‌ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച് 40 ഗോളുകള്‍ നേടി. 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി. 1992 ല്‍ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ കളി തുടങ്ങി 12-ാമത്തെ സെക്കന്റില്‍ നേടിയ അതിവേഗ ഗോള്‍ വിജയന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ പൊന്‍തൂവലായി. വിവിധ ക്ലബുകള്‍ക്കായി 250 ഗോളുകള്‍  നേടിയിട്ടുണ്ട്. 

2003 ല്‍ അര്‍ജ്ജുന അവാര്‍ഡ് കരസ്ഥമാക്കിയ വിജയന്‍ 2015 ല്‍ കേന്ദ്ര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി. 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസിന് ശേഷം കളിക്കളത്തിനോട് വിടപറഞ്ഞ വിജയന്‍ ഇപ്പോള്‍ തൃശൂരില്‍ ഫുട്‌ബോള്‍ അക്കാദമിയും സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ഷോറൂമും നടത്തുകയാണ്.  

ഫുട്‌ബോള്‍ ജീവിതത്തോടൊപ്പം സിനിമാരംഗത്തും വിജയന്‍ സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം. തുടര്‍ന്ന് നവാഗതനായ വിനോദ് സംവിധാനം ചെയ്ത കൊട്ടേഷന്‍, എ.കെ. സാജന്റെ അസുരവിത്ത്, ശ്രീവല്ലഭന്റെ ശ്യാമം, അമല്‍ നീരദിന്റെ ബാച്ച്‌ലേഴ്‌സ് പാര്‍ട്ടി, എസ്. ജനാര്‍ദ്ദനന്റെ മഹാസമുദ്രം, തരുണ്‍ ഗോപി സംവിധാനം ചെയ്ത തമിഴ് ചിത്രം തിമിര്‍ തുടങ്ങി 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിജയന്റെ ഫുട്‌ബോള്‍ ജീവിതം ആധാരമാക്കി 1998 ല്‍ ചെറിയാന്‍ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം  കാലാഹിരണ്‍ വിജയന്റെ കായികജീവിതത്തിന്റെ നേര്‍വരയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.