ലണ്ടന്‍: സതാംപ്റ്റന്‍ സ്‌ട്രൈക്കര്‍ ഷെയ്ന്‍ ലോങ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമാര്‍ന്ന ഗോള്‍ നേടി ചരിത്രം കുറിച്ചു. വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ 7.69 സെക്കന്‍ഡില്‍ സ്‌കോര്‍ ചെയ്താണ് ലോങ് ചരിത്രമെഴുതിയത്.
കിക്കോഫിന് പിന്നാലെ വാറ്റ്‌ഫോര്‍ഡ് പ്രതിരോധനിരക്കാരന്‍ ക്രെയ്ഗ് കാച്ച്കാര്‍ട്ട് അടിച്ചകറ്റിയ പന്ത് പിടിച്ചെടുത്താണ് ഞൊടിയിടയില്‍ ഗോള്‍ നേടിയത്.2000 ഡിസംബറില്‍ ബ്രാഡ്്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ ടോട്ടനത്തിന്റെ പ്രതിരോധനിരക്കാരന്‍ ലെഡ്‌ലി കിങ് 9.9 സെക്കന്‍ഡില്‍ നേടിയ ഗോളിനെ പിന്നിലാക്കിയാണ് ലോങ് റെക്കോഡ് പുസ്തകത്തില്‍ കയറിയത്.
മത്സരം സമനിലയായി. തുടക്കത്തില്‍ ലോങ് നേടിയ ഗോളില്‍ സതാംപ്റ്റണ്‍ മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളില്‍ വാറ്റ്‌ഫോര്‍ഡ് ഗോള്‍ മടക്കി. ആന്ദ്രെ ഗ്രേയാണ് ലക്ഷ്യം കണ്ടത്.
















