വൈക്കം മുഹമ്മദ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞെന്ന കഥാപാത്രത്തെ ഇപ്പോഴായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ ജീവിച്ചിരിക്കുന്ന ഡോ. ശശിതരൂര്‍ എംപിയെ ഉദ്ദേശിച്ചല്ല അതെന്നു സത്യവാങ്ങ്മൂലം നല്‍കേണ്ടി വരുമായിരുന്നു.
നാടിനുവേണ്ടി ഒരു നന്മയും താന്‍ ചെയ്തിട്ടില്ലെന്ന് അറിയാവുന്ന ശശി തരൂര്‍, അടുത്ത കാലത്ത് തിരുവനന്തപുരത്തുനടന്ന എല്ലാ കാര്യങ്ങളും തന്റെ നേട്ടമാണെന്ന് അവകാശപ്പെടുകയാണ്. ദേശീയ പാതയെങ്കിലും തന്റെ അവകാശപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള സത്യസന്ധത തരൂര്‍ കാട്ടണമായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ആ പദ്ധതിക്കുള്ള തുകയനുവദിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയുടെ പ്രഖ്യാപനത്തിനുശേഷമാണ് നടക്കേണ്ടതെല്ലാം നടന്നത്. വി. മുരളീധരന്‍ എംപി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി അനുവദിച്ച കഴക്കൂട്ടം ഫ്‌ളൈ ഓവറുപോലും തന്റെ നേട്ടങ്ങളുടെ അവകാശവാദങ്ങളില്‍ തരൂര്‍ പെടുത്തുന്നു. 2009ല്‍ ഒമ്പത് വഴികള്‍ക്കായി 136.5 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ ഏഴെണ്ണം യുപിഎയുടെ കാലത്ത് അനുവദിച്ചതാണ്. ആ പദ്ധതികള്‍ക്കായി 136.5 കോടി രൂപയും നരേന്ദ്രമോദി സര്‍ക്കാരാണ് ചിലവഴിച്ചതെന്ന് തരൂര്‍തന്നെ സമ്മതിച്ചു. രണ്ട് ചോദ്യങ്ങള്‍ക്കു് ശശി തരൂര്‍ ഉത്തരം പറയുമോ?
(1) 22 സ്വകാര്യ ബില്ലവതരിപ്പിച്ചെന്ന് ബഡായി പറയുന്നയാള്‍ ശബരിമല വിശ്വാസസംരക്ഷണത്തിന് ബില്ലവതരിപ്പിക്കാന്‍ തയാറാണോയെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചതിനുപകരം ഒരു സ്വകാര്യബില്ല് അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവോ?
(2) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കുന്ന ബില്ല് നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ താങ്കള്‍ തടസ്സം ഉന്നയിക്കുന്നതും സ്പീക്കര്‍ ആ തടസ്സം അനുവദിക്കാതെ ബില്ലവതരിപ്പിക്കാന്‍ അനുവദിക്കുന്നതും കണ്ടു. താങ്കള്‍ ആരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് തടസ്സം നിന്നത്?
കെ.വി. രാജശേഖരന്‍ (ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍)
















