Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഹന്‍ലാലിനെ കണ്ട് ആശീര്‍വാദം വാങ്ങി സ്ഥാനാര്‍ഥി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 01:34 pm IST
in Kerala

കൊച്ചി: മഹാനടന്‍ മോഹന്‍ലാലിനെ കാണാന്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ലാലിന്റെ എറണാകുളത്തെ വീട്ടിലെത്തി. ഇരുപതു മിനിട്ട് കൂടിക്കാഴ്ച. ചര്‍ച്ചകള്‍, ലാലിന്റെ അമ്മ ശാന്തകുമാരിയമ്മയ്‌ക്ക് കസവു വസ്ത്രം നല്‍കി ആശീര്‍വാദം നേടി. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലാലിനെയും കസവു പുടവ അണിയിച്ച് അനുഗ്രഹം നേടി. എല്ലാ നന്മയും ഉണ്ടാകട്ടെ, ഭാഗ്യം തുണയ്‌ക്കട്ടെ, ലാല്‍ പറഞ്ഞു.

കാലത്ത് 11.30 മുതല്‍ ഇരുപതു മിനിട്ടിലേറെ എളമക്കര പുതുക്കലവട്ടത്തെ രാജീവ് നഗറിലുള്ള ശ്രീഗണേശില്‍ ഇരുവരും സംസാരിച്ചിരുന്നു. പിരിയുമ്പോള്‍ പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് ഇരുവരും സംസാരിച്ചു.

രാജാവിന്റെ മകന്‍ സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. നല്ല ബന്ധമാണ്. ലാലിന്റെ അമ്മ എത്രയോ തവണ നല്ല ഭക്ഷണം ഉണ്ടാക്കിത്തന്നത് കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരേ ഫെര്‍ട്ടേണിറ്റിയാണ്. അവരുടെ അനുഗ്രഹം വാങ്ങാനെത്തിയതാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. കാണാന്‍ അനുമതി കിട്ടി, അങ്ങനെ എത്തിയതാണ്, സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു. പിരിയുമ്പോള്‍ ഗുഡ് ലക് പറയാന്‍ മറന്നില്ല.

സുരേഷ് ഗോപിയെ വീടിനു പുറത്തെത്തി ആലിംഗനം ചെയ്ത് സ്വീകരിച്ച ലാല്‍, വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇരുവരും ഉള്ളില്‍ അമ്മയെ കണ്ട് സംസാരിച്ചു. പുറത്തിറങ്ങി, സന്ദര്‍ശക മുറിയില്‍ ഒന്നിച്ചിരുന്ന് സംസാരിച്ചു. ലാലിന്റെ അച്ഛന്റെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റ് ഡയറക്ടര്‍ വിനു കൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എ. നാഗേഷ്, ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു, യുവമോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ഉണ്ടായിരുന്നു. 

ചര്‍ച്ചയില്‍എ സിനിമാ താരങ്ങളുടെ പിന്തുണയും വിവാദവും ഉയര്‍ന്നുവന്നു. ഇടയ്‌ക്ക് മോഹന്‍ലാല്‍ മൊബൈല്‍ ഫോണില്‍ ചില ചിത്രങ്ങളും സന്ദേശങ്ങളും സുരേഷ് ഗോപിയെ കാണിക്കുന്നുണ്ടായിരുന്നു. കുടിക്കാന്‍ പഞ്ചസാരയിടാത്ത, ‘ഒരു ചൂട് കാപ്പി’ സുരേഷിന് കൊടുക്കൂ എന്ന് പരസ്യത്തിനെ അനുസ്മരിപ്പിച്ച പറഞ്ഞു. സുരേഷ് ഗോപി കൈപിടിച്ച് ശബ്ദം താഴ്‌ത്തി പറഞ്ഞതിനോട് ഒകെ, ഒകെ, ഒകെ എന്ന ആഹ്ലാദം നിറഞ്ഞ മറുപടിയും. 

മോഹന്‍ലാലിന് തിരുവനന്തപുരത്താണ് വോട്ട്. വോട്ടു ചെയ്യാന്‍ പോകുമോ എന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ പറഞ്ഞു: ‘അങ്ങനെ ചോദിക്കാന്‍ പാടില്ല, നാളത്തെ കാര്യം നാളെയല്ലേ പറയാന്‍ പറ്റൂ. അത് സസ്പന്‍സായിരിക്കട്ടെ.’ 

സിനിമാ സംവിധാനത്തെക്കുറിച്ച് മറുപടി ഇങ്ങനെ: സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ബാക്കി വിശദാംശങ്ങള്‍ നിങ്ങളെ എല്ലാം പ്രത്യേകമായി അറിയിക്കാം. ഈ വര്‍ഷം ഉണ്ടാകും, ലാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.