കൊച്ചി: അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രം 2020ല്‍ പുനര്‍നിര്‍മിക്കുമെന്ന് രാമജന്മഭൂമി ന്യാസ് തലവന്‍ ഡോ. രാംവിലാസ് വേദാന്ത ഗുരുജി. വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഗുരുജി. നരേന്ദ്രമോദിയില്‍ പൂര്‍ണ വിശ്വസമുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, സര്‍ക്കാര്‍ ചിലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എപ്രകാരം പുനര്‍നിര്‍മി ച്ചുവോ അപ്രകാരം അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രം നിര്‍മിക്കും. നിര്‍മാണം നീണ്ടുപോയാല്‍ സന്ന്യാസിമാരുടെയും, തല്‍പ്പരകക്ഷികളുടെയും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.
ഭാരതത്തില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ വാക്കുകളും, പ്രവൃത്തികളും ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കാനും ക്ഷുദ്ര ശക്തികളെ പ്രോത്സാഹിപ്പിക്കുവാനുമാണെന്ന് ഗുരുജി അഭിപ്രായപ്പെട്ടു. മുഹമ്മദാലി ജിന്നയും നെഹ്‌റുവും ചേര്‍ന്ന് ഭാരതത്തെ മൂന്നായി കീറി മുറിച്ചതു പോലെ ജിന്നയാല്‍ സ്ഥാപിതമായ മുസ്ലിംലീഗുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി ഭാരതത്തെ വീണ്ടും വിഭജിക്കാനാണ് ശ്രമിക്കുന്നത്.
മോദി സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രത്യേക ട്രസ്റ്റ് രൂപീകരണം സ്വാഗതം ചെയ്യുന്നുവെന്നും അത്തരം നടപടിയിലൂടെ ശബരിമലയുടെ ചൈതന്യവും ആചാരങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പു വരുത്താനാകുമെന്നും ഗുരുജി പറഞ്ഞു. ക്ഷേത്രത്തിലെത്തിയ ഗുരുജിയെ ദേവസ്വം ചെയര്‍മാന്‍ ടി.ജി.എന്‍. കുമാര്‍, സെക്രട്ടറി ഡോ. ടി. വിനയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
















