Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദിയെ വിരട്ടാന്‍ പിണറായി വളര്‍ന്നിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 02:35 am IST
inEditorial

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസംഗങ്ങള്‍ വിവാദമാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ബോധപൂര്‍വം ശ്രമിക്കുകയാണ്. കോഴിക്കോട്ടും ഒടുവില്‍ തിരുവനന്തപുരത്തും നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെ അപലപിക്കാന്‍ ഇരുകക്ഷികളും മത്സരിക്കുകയാണ്. കേരള സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനാണ് തുനിഞ്ഞത്. ആര്‍എസ്എസുകാരനെപ്പോലെയാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ആര്‍എസ്എസുകാരനല്ല നരേന്ദ്ര മോദിയെന്ന് വിജയന്‍ കരുതിയെങ്കില്‍ അത് പ്രധാനമന്ത്രിയുടെ തെറ്റും കുറ്റവുമല്ല. ഏതൊരു പൗരനെയുംപോലെ ആര്‍എസ്എസുകാരനും പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. ലാവ്‌ലിന്‍ അഴിമതി സൂചിപ്പിച്ചതാവാം പിണറായിയെ ചൊടിപ്പിച്ചത്. പിണറായി വിജയന്‍ ആ കേസില്‍ ഇനിയും കുറ്റവിമുക്തനായിട്ടില്ല. അതേസമയം റഫാല്‍ കേസില്‍ നരേന്ദ്രമോദി പ്രതിയാണെന്ന വിചിത്ര വിവരവും വിജയന്‍ വിളമ്പിയിരിക്കുന്നു. സിപിഎം ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. അദ്ദേഹത്തെ വിരട്ടാന്‍ വിജയന്‍ വളര്‍ന്നിട്ടുമില്ല.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉറച്ചതും ശക്തവുമായ നിലപാടാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് പ്രബുദ്ധരായ തലസ്ഥാനവാസികള്‍ സ്വീകരിച്ചത്. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോടതിയിലും പാര്‍ലമെന്റിലും ഇതിനായി നിലപാടെടുക്കും. രാഷ്‌ട്രീയത്തിന്റെ പേരില്‍ വിശ്വാസവും ആചാരവും നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനായി നിലകൊള്ളുമെന്നും മോദി ഉറപ്പുനല്‍കി. ഇത് ഏതെങ്കിലും ഒരുമത വിഭാഗത്തിന്റെ മാത്രം വിശ്വാസകാര്യമല്ല. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ എല്ലാ വിശ്വാസികള്‍ക്കും ഒപ്പമാണ്. അതില്‍ ജാതിയില്ല. മതവുമില്ല. അത് അസന്നിഗ്ധമായി പ്രഖ്യാപിക്കാനും എന്‍ഡിഎയ്‌ക്ക് മടിയില്ല. മതത്തിന്റെ പേരില്‍ മോദിയെ പഴിചാരുന്നവര്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണ്.

വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസിന് ദല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. ഇത് ജനം തിരിച്ചറിയും. കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. പൂജാ കര്‍മങ്ങള്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നല്‍കാനാണെങ്കില്‍ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നല്‍കാമായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ പ്രീണനം, കാഴ്ചപ്പാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴചപ്പാടുമായാണ് രാഹുല്‍ കേരളത്തില്‍ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയില്‍ ലഭ്യമാക്കുന്നതിനാല്‍ അമേഠിയിലെ വിവരങ്ങള്‍ ലഭിക്കാന്‍ അധികം പ്രയാസമില്ല.  ജനങ്ങളോടുള്ള നരേന്ദ്രമോദിയുടെ ഈ ഉപദേശം കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. വീണ്ടും മോദി ഭരണം വന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് പകരം ആര്‍എസ്എസ് ഭരണഘടനയാണ് വരാന്‍ പോകുന്നതെന്നാണ് എ.കെ. ആന്റണി പ്രസ്താവിച്ചത്. ഇത്രയും കുടുസ്സായ മനസ്സാണ് ഉന്നത നേതാക്കള്‍ക്കുപോലും എന്നറിയുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. ആരെന്തുപറഞ്ഞാലും വീണ്ടും വരണം മോദി ഭരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതേ സംഭവിക്കൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

India

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

Kerala

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

പുതിയ വാര്‍ത്തകള്‍

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.