Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്തജനവേട്ടയുടെ 62 ദിനരാത്രങ്ങള്‍

അനീഷ് അയിലം by അനീഷ് അയിലം
Apr 20, 2019, 02:16 am IST
in Vicharam

ശബരിമലയുടെ ചരിത്രത്തില്‍ ഇനി ഒരിക്കലും അയ്യപ്പന്മാര്‍ ക്രൂശിക്കപ്പെട്ട മണ്ഡലകാലവും മകരവിളക്കും ഉണ്ടാകില്ല. പോലീസ് അയ്യപ്പന്മാര്‍ക്ക് പകരം ലാത്തിയും ഷീല്‍ഡും ബൂട്ടുമണിഞ്ഞ സായുധപോലീസ് ആയിരുന്നു ശബരിമലയില്‍. കമാന്‍ഡോകള്‍, തോക്കുധാരികള്‍, ലാത്തിയുമായി റോന്ത് ചുറ്റുന്നവര്‍. സ്വാമി എന്നുവിളിക്കുന്നതുപോലും പോലീസില്‍ വിലക്കി. സ്നേഹവായ്‌പോടെ ഭക്തിയോടെ ജോലിചെയ്തിരുന്ന പോലീസുകാരുടെ മുഖത്ത് നോക്കാനാകാത്തവിധം ഭീകരത. എങ്ങും നിയന്ത്രണങ്ങള്‍. ബാരിക്കേഡുകള്‍, വാവര് സ്വാമിയെ പോലും ബാരിക്കേഡ് വച്ച് അറസ്റ്റ് ചെയ്തു. വാവര് നടയ്‌ക്ക് മുന്നിലും വലിയകാണിക്കയ്‌ക്ക് മുന്നിലും ഭക്തരെ വിലക്കി. വലിയ നടപ്പന്തലില്‍ നില്‍ക്കാന്‍പോലും അവകാശമില്ല. കിടക്കാനിടമില്ല. മാലിന്യകൂമ്പാരത്തിലും കക്കൂസ്മാലിന്യത്തിലും അയ്യപ്പഭക്തര്‍ അഭയം തേടേണ്ടിവന്നു. ഒരുകാലത്തും ഇല്ലാത്ത ക്രൂരതകള്‍ക്കാണ് മണ്ഡലകാലത്ത് ഓരോ അയ്യപ്പഭക്തനും നേരിടേണ്ടി വന്നത്.

പുലര്‍ച്ചെ നടതുറക്കുമ്പോള്‍ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞ് ക്യൂ മരക്കൂട്ടം വരെ എത്തുമായിരുന്നു അതുവരെ. എന്നാല്‍ ശബരിമലയില്‍ കലാപം ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിച്ചതോടെ അയ്യന്റെ നിര്‍മാല്യം കാണാന്‍ പോലീസും ദേവസ്വം ജീവനക്കാരും മാത്രമായിരുന്നു മിക്കദിവസങ്ങളിലും ഉണ്ടായിരുന്നത്. പുലര്‍ച്ചെ 2.30 മുതല്‍ മാത്രമേ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിട്ടുള്ളൂ. മരക്കൂട്ടത്ത് വീണ്ടും തടയും. പിന്നെ നടതുറന്ന് അരമണിക്കൂര്‍ കഴിഞ്ഞാലേ കടത്തി വിടൂ. ഉച്ചയ്‌ക്ക് നടയടയ്‌ക്കുമ്പോള്‍ വീണ്ടും പമ്പയിലും നിലയ്‌ക്കലും വഴി അടയ്‌ക്കും. മരക്കൂട്ടത്തും ഭക്തരെ പൂട്ടിയിടും. ആറ് മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ശരണം വിളിക്കരുത് എന്ന് എഴുതി നല്‍കിയ ഉത്തരവ് പോലും പോലീസ് ഭക്തര്‍ക്ക് നല്‍കി. ലോഡ്ജുകള്‍ പോലീസ് പിടിച്ചെടുത്തു. ഹോട്ടലുകള്‍ രാത്രി 12 മണിക്ക് അടപ്പിച്ചു. കുളിമുറിയും കക്കൂസും പൂട്ടിയെടുത്തു. ഇതോടെ ഉച്ചയ്‌ക്ക് ശേഷം മലകയറുന്ന ഭക്തര്‍ നെയ്യഭിഷേകം നടത്താനാകാതെ, അതിന്റെ പ്രസാദം വാങ്ങാനാകാതെ വിങ്ങുന്ന നെഞ്ചുമായി മലയിറങ്ങി.

വലിയ നടപന്തലില്‍ നിന്ന് അയ്യപ്പഭക്തരെ ആട്ടി ഓടിച്ചു. വിശ്രമിക്കാന്‍ ഒന്നരകിലോമീറ്ററുകളോളം മലകയറി പാണ്ടിത്താവളത്തിലേക്ക് പോകണം. ഇതോടെ ഭക്തര്‍ കുഴങ്ങി. കിടക്കാന്‍ അല്‍പ്പം ഇടമുള്ളിടത്തെല്ലാം അയ്യപ്പഭക്തര്‍ വിരിവച്ചു. പന്നിക്കൂട്ടം ഇറങ്ങുന്ന വഴികളില്‍പോലും കുട്ടികളുമായി അവര്‍ക്ക് തലചായ്‌ക്കേണ്ടി വന്നു. 

നവംബര്‍ 18ന് രാത്രി സന്നിധാനത്ത് ഹിന്ദുവേട്ട തന്നെ അരങ്ങേറി. നാമപജപം നടത്തിയതിന് അയ്യപ്പഭക്തരെ വലിച്ചിഴച്ച് ഇരുമടിക്കെട്ട് ചവിട്ടി എറിഞ്ഞു. ശരണം വിളികളെ ബൂട്ടും ഷീല്‍ഡും ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. നെയ്യഭിഷേകത്തില്‍ കൂപ്പണ്‍ എടുത്ത് കാത്തിരുന്നവര്‍ ശരണം വിളിച്ചു എന്നതായിരുന്നു പോലീസ് കണ്ടെത്തിയ കുറ്റം. ഹരിവരാസനം കേള്‍ക്കാനായി നാമജപത്തോടെ ഭക്തര്‍ വലിയ നടപ്പന്തലില്‍ എത്തി. ഇതോടെ പോലീസ് യുദ്ധസന്നാഹത്തോടെ പാഞ്ഞടുത്തു. ഹരിവരാസനം കഴിഞ്ഞതോടെ പോലീസ് ഭക്തരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. നാമജപവുമായി ഭക്തര്‍ മാളികപ്പുറത്തേക്ക് നീങ്ങി. എന്നാല്‍ പിറകെ പോയ പോലീസ് അവരെ വലിച്ചിഴച്ചു. മുപ്പതോളം പേരെ ആദ്യം അറസ്റ്റ് ചെയ്തതോടെ ശേഷിക്കുന്നവര്‍ സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ ഇരുന്ന് നാമജപം നടത്തി. ഇതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു.

ഭക്തരെ വളഞ്ഞിട്ട് ആക്രമിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവുട്ടിയും നേരിട്ടു. അയ്യപ്പമുദ്രമാലകള്‍ പൊട്ടി നിലത്തുവീണു. ചവിട്ടേറ്റ് പിടഞ്ഞവരെ അഞ്ചും ആറും പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു. പോലീസ് അക്രമം കണ്ട കന്നി അയ്യപ്പന്മാരും കുഞ്ഞുമാളികപ്പുറങ്ങളും ഭയന്ന് നിലവിളിച്ചു. വേദനകൊണ്ട് പുളഞ്ഞ ഭക്തരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയാറായില്ല. തീവ്രവാദികളെ കൊണ്ടുപോകുന്നപോലെയാണ് പമ്പയിലേക്ക് പോലീസ് കൊണ്ടുപോയത്. ഇരുമുടിക്കെട്ടുകള്‍ പൊട്ടിച്ചിതറി കിടക്കുന്ന സന്നിധാനം മരിച്ചാലും മറക്കാനാകില്ല. ഹൈക്കോടതി ഇടപെട്ടിട്ടുപോലും നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. 

പതിനെട്ടാം പടിയില്‍ പോലും ഭക്തര്‍ പോലീസിന്റെ ക്രൂരതയ്‌ക്ക് ഇരയായി. പടിക്കെട്ടില്‍ നിന്നും തിരുമറ്റത്തേക്കും കൊടിമരച്ചുവട്ടിലേക്കും ഭക്തരെ വലിച്ചെറിയുന്ന നിരവധി ചിത്രങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിച്ചു. സന്നിധാനത്ത് പോലീസ് ലാത്തി ചാര്‍ജ്ജിന് പരിശീലനം നടത്തി. പരിപാവനമായ തിരുമുറ്റത്ത് ബൂട്ടിട്ട് കയറി പിണറായിയുടെ പോലീസ്. ലാത്തിയും ബൂട്ടും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അടിച്ചമര്‍ത്തിയും മണ്ഡലകാലം മുഴുവന്‍ ശരണ മന്ത്രങ്ങള്‍ ഉയാരാതെ സന്നിധാനവും ശബരിമലയും നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ഇടതു സര്‍ക്കാര്‍.

ഈ അടിച്ചമര്‍ത്തിലിന് എതിരെ പൊരുതി, ശരണം വിളിച്ച് തടവറകളിലേക്ക് കയറിപ്പോയവരെ ജനങ്ങള്‍ ഇപ്പോള്‍ നെഞ്ചിലേറ്റുന്നു, അവരെ വിജയതിലകമണിയിക്കാന്‍ കാത്തിരിക്കുന്നു…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.