ശാസ്താംകോട്ട: ജോസഫ്-റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങാട് അയിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ ജെ. മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവ് കൊടിക്കുന്നില്‍ സുരേഷ് ആയതിന് പിന്നിലെ നിയമവിരുദ്ധനടപടി ചൂണ്ടിക്കാട്ടി കിര്‍ത്താഡ്സിനെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങി. ക്രിസ്ത്യാനിയായ കൊടിക്കുന്നിലിന്റെ എംപി സ്ഥാനം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് സുപ്രീംകോടതി മൂന്ന് വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കിര്‍ത്താഡ്സിനെ സമീപിക്കാനൊരുങ്ങുന്നത്.
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രത്യേക ഡയറക്ടറേറ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിര്‍ത്താഡ്സ്. കേരളാ പട്ടികജാതി, പട്ടികവര്‍ഗ പരിശീലന കേന്ദ്രമെന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സംഘമാണ് ഒരാള്‍ പട്ടിക വിഭാഗക്കാരനാണോ എന്ന് നിര്‍ണയിക്കേണ്ട പരമോന്നത സമിതി.
സുപ്രീംകോടതി കൊടിക്കുന്നിലിന് അനുകൂലമായി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ കിര്‍ത്താഡ്സിനെ സമീപിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഇതിനാദ്യം ഹൈക്കോടതിയെ പരാതിക്കാര്‍ സമീപിക്കുമെന്നാണ് അറിയുന്നത്. പട്ടികജാതി സംരക്ഷണ നിയമത്തില്‍ 1996ല്‍ കൊണ്ടുവന്ന പതിനൊന്നാം ഭേദഗതിപ്രകാരം സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയാന്‍ കിര്‍ത്താഡ്സ് ജാഗ്രതാ സമിതിക്ക് പൂര്‍ണ അധികാരമുണ്ട്.
ഇതിനായി കൊടിക്കുന്നിലിന്റെ മതംമാറ്റത്തിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ പ്രധാനം കൊടിക്കുന്നില്‍ മാമോദീസാ നടത്തി ക്രിസ്തുമത വിശ്വാസിയായി പതിനേഴ് വയസ്സു വരെ തുടര്‍ന്നു വന്നതിന്റെ തെളിവുകളാണ്. എസ്എസ്എല്‍സി ബുക്കിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ക്രിസ്ത്യന്‍ ചേരമര്‍ സമുദായത്തില്‍പ്പെട്ട കൊടിക്കുന്നില്‍ നെടുമങ്ങാട് തഹസില്‍ദാരില്‍ നിന്നും താന്‍ ഹിന്ദുചേരമര്‍ സമുദായക്കാരനായെന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കേരളാ ഗസറ്റില്‍ അപേക്ഷ നല്കി 1978 നവംബര്‍ 21-ാം തീയതി പുതിയ സര്‍ട്ടിഫിക്കറ്റും വാങ്ങി.
എന്നാല്‍ ക്രിസ്ത്യാനിയായ ഒരാള്‍ക്ക് ഹിന്ദുവാകാം, പക്ഷേ പട്ടികജാതിക്കാരനാകാന്‍ കഴിയില്ലെന്ന കിര്‍ത്താഡ്സിന്റെ നിയമ വ്യവസ്ഥ മറച്ചുവച്ചാണ് കൊടിക്കുന്നില്‍ കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ തെളിവു നിരത്തി വ്യക്തമാക്കുന്നു. നെടുമങ്ങാട് താലൂക്കിലെ വെമ്പായം വില്ലേജില്‍പെട്ട തീപ്പുക്കല്‍ മുറിയിലെ താമസക്കാരനാണെന്ന അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ ഇന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ് പള്ളി രേഖകളില്‍ ഇപ്പോഴും ക്രിസ്തുമത വിശ്വാസിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: