തൃശൂര്‍: ജനങ്ങളുടെ മനസ്സ് കീഴടക്കിയ സുരേഷ് ഗോപിക്ക് നേരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി സ്വയം നാണം കെടുകയാണ് ഇടതുവലതു മുന്നണികള്‍. ഭക്ഷണം കഴിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്നും പിന്നീട് തൃശൂരിലെ ആശുപത്രിയില്‍ വന്ന് ഡോക്ടറെ കൊണ്ട് മുള്ളെടുപ്പിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം ഇവര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സിപിഎം ചാനലായ കൈരളിയാണ് ഓണ്‍ലൈനില്‍ ഈ പച്ചക്കള്ളം ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് മറ്റുചിലരും ഏറ്റെടുക്കുകയായിരുന്നു.
സുരേഷ് ഗോപിക്ക് കിട്ടുന്ന ജനപിന്തുണയാണ് ഇരുമുന്നണികളേയും അസ്വസ്ഥരാക്കുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ പോവുകയും ചെയ്തിരുന്നു. ഇതിനെയാണ് സുരേഷ് ഗോപിയെ അവഹേളിക്കാനുള്ള അവസരമായി കൈരളി ഉള്‍പ്പെടെയുള്ളവര്‍ കണ്ടത്. തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയാറായിട്ടില്ല.
മണ്ഡലത്തിന്റെ തീരദേശങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തിലും മറ്റു പ്രദേശങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലും എന്‍ഡിഎയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നു. ജനഹൃദയങ്ങളില്‍ വികാരമായി പടര്‍ന്നുകയറാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞതോടെ മറ്റു സ്ഥാനാര്‍ഥികള്‍ നിഷ്പ്രഭരായത് ഇടതിനേയും വലതിനേയും ചൊടിപ്പിക്കുന്നു. പ്രതിഭ കൊണ്ടും കാരുണ്യം കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പോലും വോട്ടര്‍മാരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. എന്‍ഡിഎ പ്രവര്‍ത്തകരുടെ ക്ഷമാപൂര്‍വമുള്ള പ്രവര്‍ത്തനം ഇത്തരം ഗൂഢശ്രമങ്ങള്‍ക്ക് തടയിടുന്നു.
ഞാന്‍ ചുമരിലല്ല; ഹൃദയങ്ങളില്‍
‘ഞാന്‍ ചുമരിലല്ല മനുഷ്യ ഹൃദയങ്ങളിലാണ് പതിയാന്‍ ശ്രമിക്കുന്നത്’. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിനെതിരെ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമായിരിക്കാം മറ്റുള്ളവരുടെ ഫോട്ടോകള്‍ ചുമരില്‍ പതിയുന്നത്. എന്നാല്‍ എന്റെ ഫോട്ടോകള്‍ ചുമരില്‍ പതിയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കുറച്ചു ഫോട്ടോകള്‍ നശിപ്പിച്ചത് കൊണ്ട് തളരുന്നവനല്ല സുരേഷ് ഗോപി. ഇത്തരം വില കുറഞ്ഞ നടപടികള്‍ക്കെതിരെ തൃശൂരിലെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്നതിനാല്‍ താന്‍ അതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
















