Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പടക്കെത്തി ഭഗവതി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 15, 2019, 03:51 am IST
in Samskriti

തെയ്യങ്ങളില്‍ മരക്കലദേവതമാര്‍ എന്ന വിഭാഗത്തില്‍പെടുന്ന ഒരു മൂര്‍ത്തിയാണ് പടക്കെത്തി ഭഗവതി. മരക്കലം എന്നാല്‍ കപ്പല്‍. ആരിയര്‍ നാട്ടില്‍ നിന്ന് മരക്കലമേറി മലനാട്ടില്‍ വന്ന അനേകം ദേവതകളുണ്ട്. ഇവരാണ് മരക്കലദേവതമാര്‍. വടക്കത്തി ഭഗവതിയെന്നും പടക്കെത്തി ഭഗവതിയെന്നും പേരുള്ള ഈ തെയ്യം ഒരു രണദേവത കൂടിയാണ്. 

ആരിയര്‍ നാട്ടില്‍ പിറന്ന് വളര്‍ന്ന ഈ ദേവകന്യാവ് കോലത്തുനാട് കാണാനുള്ള ആഗ്രഹത്താല്‍ വിശ്വകര്‍മാവിനെ വരുത്തി മരക്കലം പണിയിക്കുകയും അതിലേറി നൂറ്റെട്ടാഴിയും കടന്ന് എടത്തൂര് വന്നു ചേരുകയും ചെയ്തു. തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രം പണിയാന്‍ തീരുമാനിച്ച പരശുരാമന് ക്ഷേത്രധ്വംസകനായ ഒരു പരാക്രമിയോട് യുദ്ധം ചെയ്യേണ്ടി വന്നു. യുദ്ധത്തില്‍ പരശുരാമനെ സഹായിക്കാനായി പടക്കെത്തി ഭഗവതി എത്തിച്ചേര്‍ന്നു എന്നാണ് കഥ. 

പടക്കെത്തി ഭഗവതിക്ക് മറ്റൊരു പുരാവൃത്തം കൂടിയുണ്ട്. പാല്‍ക്കടലിന്റെ നടുവിലുള്ള കരിമ്പനയിലെ എട്ട് തിരുളുകളില്‍ ഏഴാമത്തെ തിരുളിന്മേലുള്ള ഏഴ് പൊന്‍മുട്ടകളില്‍ ഒന്നില്‍ നിന്നാണ് ഈ ദേവകന്യാവിന്റെ ജനനം. അവള്‍ വളര്‍ന്ന് ഋതുമതിയായി. വിവരമറിഞ്ഞ് അവളുടെ നൂറ് സഹോദരന്മാരും തിരണ്ടു കല്യാണത്തിന് വട്ടംകൂട്ടി. ഇതിനായി ഇറച്ചി വേണം. അവര്‍ നായാട്ടിനു പുറപ്പെട്ടു. മറുകരയിലെ മച്ചുനിയന്മാര്‍ വിവരമറിഞ്ഞു. മാന്‍കൈയും മാന്‍തലയും തങ്ങള്‍ക്ക് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സഹോദരന്മാര്‍ കൊടുത്തില്ല. അതിനാല്‍ നൂറ് സഹോദരന്മാരേയും അവര്‍ കൊന്നുകളഞ്ഞു. സഹോദരന്മാരുടെ മരണവാര്‍ത്തയറിഞ്ഞ ദേവകന്യാവ് തറ്റുടുത്ത് തപസ്വിനിയായി പുറപ്പെട്ടു. ആദ്യം മച്ചുനിയന്മാരെ കൊന്ന് പകരം വീട്ടി. പിന്നീട് തുളുനാട്ടില്‍ തുളുചേകവന്മാരോട് പടപൊരുതി. പടപൊരുതി നേടിയ തുളുത്താടിയും ചൂലും ചാണകക്കലവും ഉലക്കയും മുറവും കത്തിയുമൊക്കെയായാണ് പടക്കെത്തി ഭഗവതിയുടെ കോലമിറങ്ങുന്നത്. അര്‍ധനാരീശ്വര സങ്കല്‍പ്പത്തിലുള്ള ഈ ദേവത പിന്നീട് വടക്കോട്ട് തിരിഞ്ഞ് പുറപ്പെട്ട് എടത്തൂര്, തുരുത്തി, നിലയന്‍കടോത്ത്, രാമവില്യം എന്നിവിടങ്ങളില്‍ കുടിയിരുന്നു. 

തീയ്യരുടെ കഴകങ്ങളില്‍ പ്രധാനപ്പെട്ട രാമവില്യം കഴകത്തില്‍ പടക്കെത്തി ഭഗവതിയാണ് പ്രധാനമൂര്‍ത്തി. രാമവില്യത്തെ മറ്റൊരു പ്രധാനമൂര്‍ത്തിയായ പൂമാല ഭഗവതിയും മരക്കലദേവതയാണ്. പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ലെങ്കിലും ഈ ദേവതയുടെ സങ്കല്‍പ്പത്തിലാണ് ഇവിടെ ആര്യക്കര ഭഗവതി എന്ന തെയ്യം കെട്ടിയാടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.