ന്യൂദല്‍ഹി : വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ച് വീണ്ടും പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് നല്ലത്. പ്രതിപക്ഷ നേതൃയോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക വിദ്യ ആവശ്യമാണ്. എന്നാല്‍ വോട്ടിങ് മെഷീന്‍ വേണ്ടെന്നു ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചു. വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ വോട്ടിങ് മെഷീനിനൈ ആശ്രയിക്കുന്നുള്ളൂ.
ജര്‍മ്മനി, നെതര്‍ലാന്‍ഡ് തുടങ്ങി വികസിത രാജ്യങ്ങള്‍ പോലും ഇപ്പോഴും ബാലറ്റ് പേപ്പറിനെയാണ് ആശ്രയിക്കുന്നത്. ഇവിഎമ്മല്‍ വോട്ടര്‍ക്ക് വിശ്വാസ്യതയില്ല. ഇതുണ്ടാകണമെങ്കില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണമെന്നും നായിഡു അറിയിച്ചു. ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, അഭിഷേക് സാങ്‌വി തുടങ്ങിയവരും ദില്ലിയില്‍ പ്രതിപക്ഷ യോഗത്തിന് ഒരുമിച്ചെത്തിയത് ശ്രദ്ധേയമായി.
പരിശോധിച്ച് ഉറപ്പ് വരുത്താതെ ലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് ഓണ്‍ലൈന്‍ വഴി വെട്ടിക്കളഞ്ഞതെന്ന് അഭിഷേക് സാങ്‌വി ആരോപിച്ചു.
















