കത്വ : ജമ്മു കശ്മീരിന ഇന്ത്യയില്‍ നിന്നും വിഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്സും കശ്മീരിലെ കുടുംബ പാര്‍ട്ടികളും നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മിരിനെ കോണ്‍ഗ്രസ് ചതിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് മോദിയുടെ ഈ പ്രതാവന.
കശിമീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനെ വേര്‍പെടുത്താന്‍ ബിജെപി അനുവദിക്കില്ല. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് പിന്നില്‍ കപ്രവര്ത്തിച്ചത്. കോണ്‍ഗ്രസ്സാണ്. പലായനം ചെയ്ത പണ്ഡിറ്റുകളെ തിരികെ എത്തിക്കുമെന്നും മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ബില്‍ കൊണ്ടുവരുന്നതാണ്. തെരഞ്ഞെുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ്സിനേക്കാള്‍ മൂന്നിരട്ടി സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ജാലിയന്‍വാലാ ബാഗ് രക്ത സാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങില്‍ നിന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വിട്ട് നിന്നതിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് കുടുംബ ഭക്തിയുമായി തിരക്കില്‍ ആയതിനാലാണ് അദ്ദേഹം ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും വിട്ട് നിന്നതെന്നും മോദി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് കുടുംബത്തോടുള്ള ഭക്തിയില്‍ അധ്യക്ഷനൊപ്പം ജാലിയന്‍ വാലാബാഗില്‍ പോയി. എന്നാല്‍ ഉപരാഷ്ട്രപതിക്കൊപ്പമുള്ള അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: