ഭോപ്പാല്‍ : രാജസ്ഥാന് ജോധ്പൂര്‍ സൂര്‍സാഗറില്‍ രാമനവമി റാലിക്ക് നേരെ കല്ലേറ്. രാമ നവമി റാലി കടന്നുപോകവേ ഒരു കൂട്ടം ആളുകള്‍ റാലിക്ക് നേരെ കല്ലറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ ലഹളയില്‍ ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ നശിപ്പിച്ചു.
ജനങ്ങള്‍ ആക്രമസക്തമായതിനെ തുടര്‍ന്ന് പോലീസിന് കണ്ണീര് വാതകം പ്രയോഗിക്കേണ്ടി വന്നു. ജോധ്പൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ചെറിയ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ അരങ്ങേറുന്ന ആക്രമണങ്ങളെന്നും പോലീസ് ജാഗരൂപരായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.
ശനിയാഴ്ച ഒരു ഹിന്ദു കുടുംബത്തെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹിന്ദു -മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിക്കുന്നു. എന്നാല്‍ രാമനവമി റാലി കടന്നു പോകുന്നതിനെത്തുടര്‍ന്നാണ് കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്.
അതിനിടെ സുര്‍സാഗറില്‍ പോലീസിന് പാളിച്ച സംഭവിച്ചെന്ന് കേന്ദ്ര കാര്‍ഷികാര്യസഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഗജേന്ദ്ര സിങ് ശെഖാവത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: