ആലപ്പുഴ: അമേഠിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി പരാജയപ്പെടുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. അമേഠിയിലെ സ്ഥിതി കോണ്‍ഗ്രസിന് ഗുണകരമല്ല, ഇവിടേയും പരാജയപ്പെടും. ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണെന്ന നിലപാട് സിപിഎമ്മിനില്ല. അച്യുതാനന്ദന്റെ ഇക്കാര്യത്തിലെ വിരുദ്ധ നിലപാട് പാര്‍ട്ടി തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ബിജെപിയുമായി മുസ്ലിംലീഗിനെ താരതമ്യം ചെയ്യാനാവില്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ കാണുന്നത് ശരിയല്ല. സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ മതനിരപേക്ഷ ഐക്യത്തെ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണ്. കോണ്‍ഗ്രസ് ഇന്ന് വലിയ കക്ഷിയല്ല. ആ പാര്‍ട്ടി തകരുകയാണെന്നും എസ്ആര്‍പി പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: