ന്യൂദല്‍ഹി : സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഇതോടെ ഹൈക്കോടതി അംഗീകരിച്ച ഫീസ് തന്നെ തുടരാം.
2016 17 അധ്യയന വര്‍ഷത്തിലേക്ക് 4.15 ലക്ഷവും, 17 18 വര്‍ഷത്തിലേക്ക് 4.8 ലക്ഷവും 18 19 വര്‍ഷത്തിലേക്ക് 5.54 ലക്ഷവും ആണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഈ ഫീസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരി വച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
സമിതിക്ക് ഫീസ് നിര്‍ണയിക്കുന്നതിനുള്ള അധികാരം സംബന്ധിച്ചുള്ള മാനേജ്മെന്റുകളുടെ പരാതിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: