ന്യുയോര്‍ക്ക്: ഫേസ്ബുക്കില്‍ ഏറ്റവും ജനപ്രീതിയുള്ള ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പേഴ്സണല്‍ പേജിന് 43.5 മില്യണ്‍ ലൈക്കും, ഔദ്യോഗിക പേജിന് 13.7 മില്യണ്‍ ലൈക്കുമാണുള്ളത്. ലോകനേതാക്കളെല്ലാം തങ്ങളുടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ പണം മുടക്കുമ്പോഴാണ് മോദിയുടെ ഈ നേട്ടം.
ഫേസ്ബുക്കിന്റെ വാര്‍ഷിക പഠനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘2019 ഫേസ്ബുക്കിലെ ലോകനേതാക്കള്‍’ റിപ്പോര്‍ട്ടിലാണ് മോദി ഒന്നാമതായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 23 മില്യണ്‍ ലൈക്കുമായി രണ്ടാം സ്ഥാനത്ത്. ജോര്‍ദാനിലെ രാജ്ഞി റാണിയയാണ് 16.9 മില്യണ്‍ ലൈക്കുമായി മൂന്നാമത്.
ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയാണ് ഫേസ്ബുക്കില്‍ ഏറ്റവുമധികം വ്യാപൃതനായ ലോകനേതാവ്. അദ്ദേഹത്തിന്റെ പേജിലൂടെ 145 മില്യണ്‍ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ട്രംപിന്റേതില്‍ 84 മില്യണാണ്. ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ വന്ന പുതിയ മാറ്റങ്ങള്‍ കാരണം ലോകനേതാക്കളെല്ലാം ഫേസ്ബുക്ക് പരസ്യങ്ങളിലൂടെയാണ് തങ്ങളുടെ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: