പുനലൂര്‍: കുടുംബ പ്രശ്നത്തെ തുടര്‍ന്നു അച്ചന്‍കോവിലില്‍ വയോധികനായ ദളിതനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അച്ചന്‍കോവില്‍ ലക്ഷം വിട് കോളനിയില്‍ താമസക്കാരനായ ചെല്ലപ്പ (58) നെയാണ് അന്ച്ച കോവില്‍ പോലീസ് സ്റ്റേഷനിലെ 4 പോലീസ് കാര്‍ ചേര്‍ന്നു 2കാലുകളുടെ വെള്ളക്കും, ശരീരത്തും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. മര്‍ദ്ദനമേറ്റ ചെല്ലപ്പന് പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ഭാര്യ വസന്തയുമായി നടന്ന കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റതായി ആരോപിച്ചു അവര്‍ അച്ചന് അച്ചന്‍കോവില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ബുധനാഴ്ച രാത്രിയില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ 4 പോലീസ് കാര്‍ തന്റെ കുടുംബ വീട്ടില്‍ വച്ചു വെള്ളക്ക് അടിച്ച ശേഷം ജീപ്പില്‍ കയറ്റുകയായിരുന്നു എന്ന് ചെല്ലപ്പന് പറഞ്ഞു.തുടര്‍ന്ന് സ്റ്റേഷന്റെ പടിവാതില്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച തന്റെ രണ്ട് കാലുകളിലും ഓരോ പോലീസ് കാര്‍ ചവിട്ടി പിടിച്ചു. മറ്റ് രണ്ട് പോലീസ് കാര്‍ ലാത്തികൊണ്ട് രണ്ട് കാലുകളുടെയും വെള്ളക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
150-ഓളം അടിയാണ് കാലിന്റെ വെള്ളക്ക് ഏറ്റതെന്ന് ചെല്ലപ്പന് പറഞ്ഞു. മര്‍ദ്ദ നത്തെ തുടര്‍ന്ന് അവശനായ ചെല്ലപ്പനെ അളിയന് ഗോപി ഇന്നലെ ജാമ്യത്തില്‍ ഇറക്കി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ റൂറല്‍ പോലിസ് മേധാവി, പുനലൂര്‍ ഡി.വൈ.എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ചെല്ലപ്പന് പറഞ്ഞു. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാണെന്ന് അച്ചന്‍കോവില്‍ പോലീസ് അറിയിച്ചു. ചിത്രം -മെയില്ടുംബ പ്രശ്നത്തെ തുടര്‍ന്നു അച്ചന്‍കോവിലില്‍ വയോധികനായ ദളിതനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അച്ചന്‍കോവില്‍ ലക്ഷം വിട് കോളനിയില്‍ താമസക്കാരനായ ചെല്ലപ്പ (58) നെയാണ് അന്ച്ച കോവില്‍ പോലീസ് സ്റ്റേഷനിലെ 4 പോലീസ് കാര്‍ ചേര്‍ന്നു 2കാലുകളുടെ വെള്ളക്കും, ശരീരത്തും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
മര്‍ദ്ദനമേറ്റ ചെല്ലപ്പന് പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ഭാര്യ വസന്തയുമായി നടന്ന കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റതായി ആരോപിച്ചു അവര്‍ അച്ചന് അച്ചന്‍കോവില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ബുധനാഴ്ച രാത്രിയില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ 4 പോലീസ് കാര്‍ തന്റെ കുടുംബ വീട്ടില്‍ വച്ചു വെള്ളക്ക് അടിച്ച ശേഷം ജീപ്പില്‍ കയറ്റുകയായിരുന്നു എന്ന് ചെല്ലപ്പന് പറഞ്ഞു.തുടര്‍ന്ന് സ്റ്റേഷന്റെ പടിവാതില്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച തന്റെ രണ്ട് കാലുകളിലും ഓരോ പോലീസ് കാര്‍ ചവിട്ടി പിടിച്ചു. മറ്റ് രണ്ട് പോലീസ് കാര്‍ ലാത്തികൊണ്ട് രണ്ട് കാലുകളുടെയും വെള്ളക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
150-ഓളം അടിയാണ് കാലിന്റെ വെള്ളക്ക് ഏറ്റതെന്ന് ചെല്ലപ്പന് പറഞ്ഞു. മര്‍ദ്ദ നത്തെ തുടര്‍ന്ന് അവശനായ ചെല്ലപ്പനെ അളിയന് ഗോപി ഇന്നലെ ജാമ്യത്തില്‍ ഇറക്കി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ റൂറല്‍ പോലിസ് മേധാവി, പുനലൂര്‍ ഡി.വൈ.എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ചെല്ലപ്പന് പറഞ്ഞു. എന്നാല്‍ സംഭവം അടിസ്ഥാന രഹിതമാണെന്ന് അച്ചന്‍കോവില്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: