കൊച്ചി : കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനെ തുടര്‍ന്ന് ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കി. വിഎസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്.
ബാര്‍ കോഴക്കേസ്, ലെഡ് ഓക്സൈഡ് അഴിമതിക്കേസ്, കോഴിക്കോഴക്കേസ്, സമൂഹ വിവാഹക്കേസ്, ഉദ്യോഗസ്ഥ-നോട്ടറി നിയമന അഴിമതി എന്നീ കേസുകളിലെ മുഖ്യപ്രതിയായിരുന്നു കെ.എം. മാണി. 15.5 കോടിരൂപ കോഴികോഴക്കേസില്‍ മാണി കൈപ്പറ്റി എന്നതിന്റെ തെളിവുകളാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച ബാര്‍ കോഴക്കേസ് പരിഗണിക്കേണ്ടതായിരുന്നു എന്നാല്‍ അത് പിന്നീടത്തേക്ക് മാറ്റിവക്കുകയായിരുന്നു. അദ്ദേഹം മരിച്ച സാഹചര്യത്തില്‍ കേസിന് ഇനി പ്രസക്തി ഇല്ലാത്തതിനെ തുടര്‍ന്നാണ് കേസെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയത്.
















